കേളകം: റബര്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ കൃഷിക്കാര്‍ക്കായി പ്രഖ്യാപിച്ച ധനസഹായം വിതരണം ഇഴയുന്നു. പദ്ധതി പ്രഖ്യാപിച്ച ശേഷം കര്‍ഷകര്‍ക്ക് ലഭിച്ചത് നവംബര്‍ പാതിവരെയുള്ള ഫണ്ട് മാത്രം. റബര്‍ വിലയിടിവും ഉല്‍പാദനക്കുറവും മൂലം നിത്യചെലവിന് പണമില്ലാതെ ദുരിതം പേറുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവും കൂടി വൈകുന്നതോടെ പ്രതിസന്ധി രൂക്ഷമായി. നവംബര്‍ മുതല്‍ അഞ്ച് മാസത്തെ സഹായം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. വില സ്ഥിരതാ പദ്ധതി പ്രകാരമുള്ള ധനസഹായം 2015 ജൂലൈ മുതലാണ് കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചുതുടങ്ങിയത്. എന്നാല്‍, നാല് മാസത്തെ വിതരണത്തിന് ശേഷം ധനസഹായം നിലക്കുകയായിരുന്നു. നവംബര്‍ മാസത്തിന് ശേഷമുള്ള സഹായത്തിനുള്ള ബില്ലുകള്‍ നല്‍കി കാത്തിരിപ്പാണ് ആയിരക്കണക്കിന് കര്‍ഷകര്‍. നവംബര്‍ രണ്ടാം ഘഡു, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ആനുകൂല്യങ്ങള്‍ വിതരണം നടന്നിട്ടില്ല. പദ്ധതി ആനുകൂല്യമത്തെിയോ എന്നറിയാന്‍ ബാങ്കുകളില്‍ കയറിയിറങ്ങുകയാണ് കര്‍ഷകര്‍.വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് മുന്നൂറ് കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റബര്‍ ഉല്‍പാദക സംഘങ്ങള്‍ മുഖേന പദ്ധതിയുടെ ആനുകൂല്യത്തിനായി ആയിരക്കണക്കിന് കര്‍ഷകര്‍ നാളിതുവരെയായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു ഭാഗം കര്‍ഷകര്‍ക്ക് സഹായമൊന്നും ലഭിച്ചിട്ടുമില്ല. നവംബര്‍ മാസം വരെയുള്ള കുടിശ്ശിക വിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.