കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആയുധ ഉടമകളും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അഞ്ചു ദിവസത്തിനകം ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്നതുവരെ ജില്ലയില്‍ ഒരു വിധത്തിലുള്ള ആയുധ ലൈസന്‍സുകളും അനുവദിക്കില്ല. ഈ കാലയളവില്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും 1973ലെ ക്രിമിനല്‍ നടപടി ചട്ടം 144ാം വകുപ്പ് പ്രകാരം നിരോധിച്ചു. സംസ്ഥാന അന്തര്‍ സംസ്ഥാന വാഹനങ്ങളിലൂടെ ജില്ലയില്‍ ഉണ്ടായേക്കാവുന്ന അനധികൃത ആയുധ-വെടിക്കോപ്പ് സാധനങ്ങളുടെ കള്ളക്കടത്ത് കണ്ടുപിടിക്കുന്ന നടപടിയും ഊര്‍ജിതപ്പെടുത്താനും പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.