നാടകത്തെ പ്രണയിച്ച് ഒരു ഗ്രാമം

ഇരിട്ടി: അനീതിക്കെതിരെ പോരാടാന്‍ വെളിയമ്പ്ര ഗ്രാമം എന്നും ആശ്രയിക്കുന്നത് നാടകങ്ങളെയാണ്. മലയാളികള്‍ നെഞ്ചേറ്റിയ നാടകങ്ങള്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാരുടെ നാടകങ്ങള്‍ വരെ അരങ്ങിലത്തെിച്ച് ജനങ്ങളോട് മുപ്പത് വര്‍ഷത്തിലധികമായി സംവദിക്കുകയാണ് വെളിയമ്പ്രയിലെ ഗ്രാമീണ കലാസമിതി. സി.എല്‍. ജോസ്, പി.എം. താജ്, എന്‍.കെ. ശശിധരന്‍, കരിവെള്ളൂര്‍ മുരളി തുടങ്ങിയവരുടെ സമസ്യ, അയോധ്യയിലെ ചുവന്നമണ്ണ്, ഇരുള്‍മാളങ്ങളിലെ വെളിച്ചം, തമ്പാച്ചിക്കണ്ണളേപ്പന്‍ എന്നിങ്ങനെ കലാസമിതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് അരങ്ങ് തീര്‍ത്തത് വെളിയമ്പ്ര എല്‍.പി സ്കൂള്‍ വാര്‍ഷിക വേദികളിലാണ്. ഇബ്രാഹിം വെങ്ങരയുടെ ചിരോണ്ടന്‍ എന്ന നാടകമാണ് ഇത്തവണ അരങ്ങിലത്തെുന്നത്. എല്‍.പി സ്കൂളില്‍ അവധി ദിനങ്ങളിലാണ് നാടകത്തിന്‍െറ പരിശീലനം നടന്നുവരുന്നത്. ഈമാസം 31ന് അവതരിപ്പിക്കുന്ന നാടകത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി. ദില്‍ന, നഴ്സിങ് അസിസ്റ്റന്‍റ് ഇ. അശോകന്‍, കലക്ഷന്‍ ഏജന്‍റുമാരായ ടി.വി. ലക്ഷ്മി, സദാശിവന്‍, കര്‍ഷക തൊഴിലാളികളായ കെ.പി. പ്രകാശന്‍, വി. അജയന്‍, ദിജേഷ് ആട്ട്യലം, എം. പത്മനാഭന്‍, എന്‍. രജീഷ് എന്നിവരോടൊപ്പം ഒമ്പത് കുട്ടികളും അരങ്ങിലത്തെുന്നു.ജന്മിത്വത്തിനെതിരായി പോരാടി ജീവന്‍ നഷ്ടപ്പെട്ട ചിരോണ്ടന്‍ എന്ന കര്‍ഷക തൊഴിലാളിയുടെ ജീവിതത്തെ ആസ്പദമാക്കി സമകാലീന കേരളത്തിന്‍െറ ചിത്രം വരക്കുകയാണ് നാടകത്തില്‍. ശ്രീനിപൂമരമാണ് സംവിധായകന്‍.കലാസമിതികളും ക്ളബുകളും നാടകപഠനവും അവതരണവും മറന്നുതുടങ്ങിയിട്ടും വെളിയമ്പ്രയില്‍ അരങ്ങില്‍ വിസ്മയം തീര്‍ക്കാന്‍ ഗ്രാമീണ കലാസമിതിക്ക് സാധിക്കുന്നത് നാടകത്തെ പ്രണയിക്കുന്ന ഒരു ജനത നല്‍കുന്ന പിന്തുണയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.