പെരുമ്പാവൂര്‍: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയിലായി. കണ്ണൂര്‍ പെരളശേരി വീട്ടികുന്നേല്‍ വീട്ടില്‍ മിഥുനെയാണ് (26) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് പിണങ്ങിപ്പോയതിനത്തെുടര്‍ന്ന് മാതാവുമൊന്നിച്ച് വാടകവീട്ടില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ പൈ്ളവുഡ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തുവരവെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് 2013 മുതല്‍ 2015 വരെ നിരന്തരം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍, ഇതിനിടെ മിഥുന്‍ പെരുമ്പാവൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും കാസര്‍കോട് സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇതറിഞ്ഞ് മാതാവുമൊന്നിച്ച് പെരുമ്പാവൂര്‍ സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. സി.ഐ. മുഹമ്മദ് റിയാസിന്‍െറ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍.സി. ശശി, രതീഷ് കുമാര്‍, പി.കെ. രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.