പള്ളിക്കുന്ന് സ്ഫോടനം: പ്രകമ്പനം കൊള്ളിച്ചത് മൂന്നുകിലോമീറ്റര്‍

കണ്ണൂര്‍: പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്ഫോടന ശബ്ദം പ്രകമ്പനം കൊള്ളിച്ചത് മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍. ഇത്രയും പ്രദേശത്തെ വീടുകളില്‍ സ്ഫോടനത്തെ തുടര്‍ന്ന് പ്രകമ്പനം ഉണ്ടായതോടെ ഭൂമികുലക്കമാണെന്ന ഭയമാണ് ജനങ്ങളില്‍ ഉണ്ടായത്. ഇതുകാരണം ചിലയിടത്ത് ജനങ്ങള്‍ വീടിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുകയാണുണ്ടായത്. പിന്നീട് സ്ഫോടനമാണെന്നറിഞ്ഞതോടെ ജനങ്ങള്‍ മുഴുവന്‍ രാജേന്ദ്രനഗര്‍ കോളനിയിലേക്ക് ഒഴുകുകയായിരുന്നു. സ്ഫോടനത്തിന്‍െറ തീവ്രതയില്‍ ഇടച്ചേരി, പള്ളിക്കുന്ന്, പുതിയ തെരു തുടങ്ങിയ മേഖലകളിലെ കെട്ടിടങ്ങള്‍ കുലുങ്ങി. സ്ഫോടനം നടന്ന സ്ഥലത്തെക്കുറിച്ച് ആദ്യം വ്യക്തമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനും പെട്ടെന്ന് സ്ഥലത്തത്തൊന്‍ കഴിഞ്ഞില്ല. സ്ഥലത്തത്തെിയ പൊലീസ് രാത്രി വൈകിയും പരിശോധന നടത്തിവരുകയാണ്. എസ്.പി പി. ഹരിശങ്കര്‍, ഡിവൈ.എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് പണിപ്പെടേണ്ടിവന്നു. സ്ഫോടന സ്ഥലം യുദ്ധഭൂമി പോലെ കണ്ണൂര്‍: സ്ഫോടനത്തില്‍ വീട് തകര്‍ന്ന പ്രദേശം യുദ്ധഭൂമി പോലെ. വീടിന്‍െറ ചെങ്കല്ലും അകത്തെ സാധനങ്ങളും സമീപത്തേക്ക് തെറിച്ചുവീണുകിടക്കുകയാണ്. പൂര്‍ണമായും തകര്‍ന്ന വീട്ടില്‍ ഇനി നശിക്കാത്തതായി ഒന്നുമില്ല. ഈ വീടിന് സമീപത്തെ നാലു വീടുകളും പൂര്‍ണമായി തന്നെ തകര്‍ന്നിട്ടുണ്ട്. മയ്യില്‍ സ്വദേശിനിയുടെതാണ് തകര്‍ന്ന ഇരുനില വീടെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവരില്‍നിന്ന് മൂന്നുവര്‍ഷമായി അനൂപ് വീട് വാടകക്കെടുത്തിട്ട്. അനൂപിനെയും കുടുംബത്തെയും കുറിച്ച് സമീപവാസികള്‍ക്ക് വ്യക്തമായ വിവരങ്ങളൊന്നുമില്ല. അഴീക്കോട് ഹൈസ്കൂള്‍ അധ്യാപിക സന്ധ്യയുടെ ‘വരദ’ വാടക വീട്, ശ്രീഗണേഷില്‍ ബാലന്‍െറ വീട്, രാജീവന്‍െറ ‘അനുഗ്രഹ്’ വീട്, പ്രഭാകരന്‍െറ ‘ശ്രീകാരുണ്യ’ വീട് എന്നിവയാണ് കൂടുതലായി തകര്‍ന്ന നാലുവീടുകള്‍. എന്നാല്‍, സമീപത്തെ ഒട്ടേറെ വീടുകളുടെ ചില്ലുകളും മറ്റും സ്ഫോടനത്തിന്‍െറ ശക്തിയില്‍ തകര്‍ന്നിട്ടുണ്ട്. സമീപ വീടുകളിലെ നാലുപേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തെ തുടര്‍ന്ന് വൈദ്യുതി നിലച്ചത് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും ഏറെ വലച്ചു. പാതിരയായിട്ടും വിവരമറിഞ്ഞത്തെിയ ജനക്കൂട്ടവും പൊലീസിന് തലവേദനയായി. ഇതേതുടര്‍ന്ന് സ്ഫോടന സ്ഥലത്തുനിന്ന് ജനങ്ങളെ പൊലീസ് ഇടപെട്ട് മാറ്റേണ്ടി വന്നു. മുഴുവന്‍ സ്ഫോടക വസ്തുക്കളും പൊട്ടാത്ത സാഹചര്യത്തില്‍ മറ്റൊരു അപകടം ഒഴിവാക്കാനാണ് പൊലീസ് ജനങ്ങളെ സ്ഥലത്തുനിന്ന് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.