ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: നഗരത്തിലെ ആഭരണ കടയില്‍നിന്ന് പണവും വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബല്ലാര്‍ഡ് റോഡില്‍ ഉത്തരേന്ത്യന്‍ സ്വദേശിയുടെ കടയില്‍നിന്ന് 15 ലക്ഷം രൂപയും രണ്ട് കിലോ വെള്ളിയും കവര്‍ന്ന സംഭവത്തിലാണ് ടൗണ്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സ്ഥാപന ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി പൊലീസ് രേഖാചിത്രം തയാറാക്കും. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിനെപ്പറ്റി ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. കടക്ക് സമീപം സ്ഥാപിച്ച സിസിടിവിയിലെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഇന്നോവ കാറിലത്തെിയ ഏഴംഗ സംഘം കട പരിശോധിക്കാന്‍ വാണിജ്യ നികുതി ഓഫിസില്‍നിന്ന് വരുകയാണെന്ന് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച സംഘം രേഖകളും മറ്റും എടുക്കുകയും തുടര്‍ന്ന് അലമാരയിലും മറ്റും സൂക്ഷിച്ച രണ്ടു കിലോയോളം വെള്ളിയും മേശ വലിപ്പില്‍നിന്ന് 15 ലക്ഷം രൂപയും കൈക്കലാക്കി. ഇതിന് കൃത്യമായ രസീതും നല്‍കി. വാണിജ്യ നികുതി ഓഫിസുമായി ബന്ധപ്പെടണമെന്ന് പറഞ്ഞ് സംഘം കാറില്‍ കയറി പോയി. പരിശോധന സമയം ജീവനക്കാരുടെ മൊബൈല്‍ സംഘം വാങ്ങി വെച്ചിരുന്നു. സംഘം പോയ ശേഷം ജീവനക്കാര്‍ മഹാരാഷ്ട്രയിലുള്ള ഉടമയുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് വാണിജ്യ നികുതി ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ റെയ്ഡ് നടത്തിയില്ളെന്ന് അവര്‍ അറിയിച്ചത്. ഇതോടെ സംഭവം തട്ടിപ്പാണെന്ന് ബോധ്യമായ ജീവനക്കാര്‍ ടൗണ്‍ പൊലീസില്‍ പരാതിപ്പെട്ടു. ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.