കണ്ണൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ അഴീക്കോട് മണ്ഡലത്തില്‍ എം.വി. നികേഷ് കുമാറിനെതിരെ പോസ്റ്റര്‍. എം.വി. രാഘവന്‍െറ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിന് ഇവിടെ ഇടതുപക്ഷം അവസരം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെയാണ് പൂതപ്പാറ, വന്‍കുളത്തുവയല്‍, ഓലാടത്താഴ, മീന്‍കുന്ന് റോഡ് എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൂത്തുപറമ്പിലെ അഞ്ചു സഖാക്കളുടെ മരണത്തിനുത്തരവാദിയായ എം.വി. രാഘവന്‍െറ മകന് സീറ്റ് നല്‍കരുതെന്നാണ് സേവ് മാര്‍ക്സിസ്റ്റ് ഫോറത്തിന്‍െറ പേരിലുള്ള പോസ്റ്ററുകളിലെ ഉള്ളടക്കം. സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍െറ പ്രതിനിധിയായി നികേഷ് കുമാര്‍ അഴീക്കോട് ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണമാണ് നിലവിലുള്ളത്. എന്നാല്‍, നികേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വത്തിന്‍െറ താല്‍പര്യം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നികേഷ് കുമാര്‍ ഇതുവരെയായും പ്രതികരിച്ചിട്ടുമില്ല. പോസ്റ്ററിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാരും ഇല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.