ചീമേനി രക്തസാക്ഷി ദിനാചരണം തുടങ്ങി

ചെറുവത്തൂര്‍: ചീമേനി രക്തസാക്ഷി ദിനാചരണത്തിന് തുടക്കമായി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പതാകജാഥ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. രാജഗോപാലന്‍ ഏരിയാ സെക്രട്ടറി കെ.പി. വത്സലന് പതാക കൈമാറി. എം. അമ്പൂഞ്ഞി സംസാരിച്ചു. ടി. ദാമോദരന്‍ സ്വാഗതം പറഞ്ഞു. ചീമേനി രക്തസാക്ഷി നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം എം.വി. ബാലകൃഷ്ണന്‍ പതാകയുയര്‍ത്തി. 23ന് രാവിലെ 5.30ന് രക്തസാക്ഷി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പതാകയുയര്‍ത്തും. വൈകീട്ട് നാലിന് നിടുംബയില്‍നിന്നും വളന്‍റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. വൈകീട്ട് ആറിന് ചീമേനി രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി. ജനാര്‍ദനന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ‘കനല്‍വഴികളിലൂടെ’ നാടകവും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.