കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

പാപ്പിനിശ്ശേരി: കഞ്ചാവുമായി രണ്ടുപേരെ പാപ്പിനിശ്ശേരി എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ബക്കളത്തെ ജയ്സന്‍ (23), തമിഴ്നാട് സ്വദേശിയും കണ്ണൂരിലെ ലോട്ടറി വില്‍പനക്കാരനുമായ രത്നവേലു (53) എന്നിവരാണ് പിടിയിലായത്. നൂറുഗ്രാം കഞ്ചാവുമായി ജയ്സനാണ് ആദ്യം പിടിയിലായത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഹുക്കയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 6.30ന് ധര്‍മശാല ഭാഗത്തുവെച്ചാണ് പിടിയിലായത്. സ്കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനാണ് ഇവ കൊണ്ടുവന്നതെന്ന് ജയ്സന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളില്‍നിന്ന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് കഞ്ചാവ് വിതരണം ചെയ്യുന്ന രത്നവേലുവിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 175 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ശറഫുദ്ദീന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ പുഷ്പരാജന്‍, ഉണ്ണികൃഷ്ണന്‍, സി.ഇ.ഒമാരായ സര്‍വജ്ഞന്‍, ധ്രുവന്‍, വിപിന്‍, വിനീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സൂഫി സമ്മേളനം: കാന്തപുരം നിലപാട് വ്യക്തമാക്കണം കണ്ണൂര്‍: സ്ത്രീകള്‍ക്ക് ഇസ്ലാം നിര്‍ദേശിച്ച വസ്ത്രധാരണത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ഖുര്‍ആനിന് പുതിയ വ്യാഖ്യാന രീതി വേണമെന്ന് പ്രഖ്യാപിച്ച സൂഫി സമ്മേളന സന്ദേശങ്ങള്‍ സംബന്ധിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത് പിന്തുണ വാഗ്ദാനം ചെയ്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹി സംഗമം ആവശ്യപ്പെട്ടു. ഫെമിനിസം പ്രചാരകരും ചേകന്നൂര്‍ വിഭാഗവും പ്രചരിപ്പിക്കുന്ന ഖുര്‍ആന്‍ നിരാസ സ്ത്രീ വായനയാണ് ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനം ആഹ്വാനം ചെയ്തതെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന കണ്‍വീനര്‍ സി.പി. സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ കെ.പി. ബുഖാരി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ. അബ്ദുല്ല ഫാസില്‍, ജില്ലാ സെക്രട്ടറി വി. മേമി, എം.എസ്.എം ജില്ലാ സെക്രട്ടറി എ.സി. ശിഹാബുദ്ദീന്‍, പി.ടി.പി. അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ വാഹിദ്, സുബൈര്‍ മയ്യില്‍, എം.കെ. മുഹമ്മദ് ഷബീര്‍, മുഹമ്മദ് അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.