കുടിവെള്ള ക്ഷാമം: പൈപ്പ് ലൈന്‍ വഴി വെള്ളമത്തെിക്കും -കലക്ടര്‍

കണ്ണൂര്‍: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമത്തെിക്കുന്നതിന് പകരം പൈപ്പ് ലെന്‍ വഴി കുടിവെള്ളം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെയും അപെക്ക് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയ ലോക ജലദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിലെ ജലസ്രോതസ്സുകള്‍ കണ്ടത്തെി അവ വൃത്തിയാക്കി ജലവിതരണം നടത്താനും ശ്രമിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി ജില്ലയിലെ 125 കുളങ്ങള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കിയിട്ടുണ്ട്. പ്രകൃതിദത്ത മഴവെള്ള സംഭരണികളായ തണ്ണീര്‍തടങ്ങളും നെല്‍പാടങ്ങളും സംരക്ഷിച്ചെങ്കില്‍ മാത്രമേ വേനല്‍ക്കാലത്തെ കുടിവെള്ളം ക്ഷാമം പരിഹരിച്ച് സ്ഥിര ജല ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ വീടുകളിലും മഴവെള്ളസംഭരണികള്‍ സ്ഥാപിച്ചും കുടിവെള്ളം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപെക്ക് ജില്ലാ പ്രസിഡന്‍റ് പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ജില്ലാ കലക്ടര്‍ക്കുള്ള ഉപഹാരം സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി. ജയപ്രകാശ് നല്‍കി. വി.കെ. രത്നകുമാര്‍, ഒ. പ്രകാശ്, പി. സുരേന്ദ്രന്‍, കെ. അശോക് കുമാര്‍, എന്‍.ബി. അജയഘോഷ്, സുരജ നായര്‍, ഗോവിന്ദന്‍ നമ്പൂതിരി, പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.