ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍

ഒല്ലൂര്‍: ഫേസ്ബുക് അക്കൗണ്ടിലെ സ്ത്രീകളുടെ ഫോട്ടോ രൂപമാറ്റം വരുത്തി അശ്ളീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരുവേലി മുതുകുറ്റി ഗോപാല്‍ സദനില്‍ വിനോദ്കുമാറാണ് (30) അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്ന് ഫോട്ടോകള്‍ അശ്ളീലത്തിലാക്കി പ്രചരിപ്പിക്കുകയായിരുന്നു പ്രതി. പരാതിക്കാരിയുടെ പേരില്‍ ഇത്തരത്തില്‍ ഏഴ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. സിനിമാ-സീരിയല്‍ നടിമാരുടെ ചിത്രങ്ങളും ഇയാള്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്. തൃശൂര്‍ സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഒല്ലൂര്‍ സി.ഐ എ. ഉമേഷിന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍ മൂന്നുപെരിയയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.