അറവാടിത്താവ വറ്റിവരളുന്നു

ഇരിണാവ്: അറവാടിത്താവ വറ്റിവരളുന്നത് പച്ചക്കറി ക്ളസ്റ്റര്‍ കൃഷി പ്രതിസന്ധിയിലാക്കുന്നു. ജലലഭ്യതയിലുണ്ടായ കുറവാണ് കാരണം. വിഷരഹിത പച്ചക്കറി ഉല്‍പാദനത്തില്‍ മാതൃകയായ കണ്ണൂരിലെ ഇരിണാവ് പച്ചക്കറി ക്ളസ്റ്ററിനാണ് ജലദൗര്‍ലഭ്യം പ്രയാസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാറിന്‍െറ ഏറ്റവും നല്ല ക്ളസ്റ്ററിനുള്ള അവാര്‍ഡ് ഇരിണാവിനാണ് ലഭിച്ചത്. 100ഓളംപേര്‍ ചേര്‍ന്ന് 20 ഏക്കറോളം സ്ഥലത്താണ് പച്ചക്കറികൃഷി നടത്തുന്നത്. കല്യാശ്ശേരി പഞ്ചായത്ത് പരിധിയിലെ അറവാടിത്താവ നവീകരണത്തിന് മുട്ടാത്ത വാതിലുകളില്ളെന്ന് കൃഷിക്കാര്‍ പറയുന്നു. 150 മീറ്ററോളം നീളവും 25 മീറ്ററോളം വീതിയുമുള്ള അറവാടിത്താവയില്‍ മുമ്പെങ്ങും ജലലഭ്യതയില്‍ കുറവുണ്ടായിരുന്നില്ല. ഒരുകാലത്ത് മദ്യപാനികളുടെയും ശീട്ടുകളി സംഘത്തിന്‍െറയും കേന്ദ്രമായിരുന്നു അറവാടിത്താവ പ്രദേശം. നിറയെ പൊട്ടിയ മദ്യക്കുപ്പികളുള്ളതിനാല്‍ നാട്ടുകാര്‍ക്ക് താവം വൃത്തിയാക്കാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ താവം നവീകരണത്തിന് പദ്ധതികൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ചിലയിടങ്ങളില്‍ റിങ് താഴ്ത്തി കിണര്‍ പോലെയാക്കിയാണ് വെള്ളം ഉപയോഗിക്കുന്നത്. അറവാടിത്താവ നവീകരണത്തിന് നടപടിയില്ളെങ്കില്‍ ജില്ലയില്‍ ടണ്‍കണക്കിന് പച്ചക്കറി ഉല്‍പാദനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.