കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ളബും നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രസ്കോം 2016’ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ടൂര്‍ണമെന്‍റില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം കണ്ണൂര്‍ രാഷ്ട്രീയത്തിലെ വനിതാരത്നങ്ങളും ആദ്യദിനത്തില്‍ സെലിബ്രിറ്റി മത്സരത്തിനായി ജഴ്സിയണിഞ്ഞു. വനിതാ സെലിബ്രിറ്റി മത്സരത്തില്‍ പി.കെ. ശ്രീമതി ടീച്ചര്‍ എം.പി നയിച്ച ടീമും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രഫ. കെ.എ. സരള നയിച്ച ടീമും തമ്മിലുള്ള സെലിബ്രിറ്റി മത്സരം ആവേശകരമായി. എ.എസ്.പി പൂങ്കുഴലി ഐ.പി.എസ്, തലശ്ശേരി നഗരസഭാ മുന്‍ ചെയര്‍പേഴ്സന്‍ പി.കെ. ആശ തുടങ്ങിയവരും പി.കെ. ശ്രീമതിയുടെ ടീമില്‍ അണിനിരന്നു. നഗരസഭാ കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍, മുന്‍ ബാസ്കറ്റ്ബാള്‍ താരം സീമ ലമീര്‍ തുടങ്ങിയവര്‍ കെ.എ. സരളയുടെ ടീമിനു കരുത്തേകി. ആദ്യമായി ബാസ്കറ്റ്ബാള്‍ കളിക്കാനിറങ്ങിയ പി.കെ. ശ്രീമതി മൂന്നാമത്തെ ശ്രമത്തില്‍ ബാള്‍ ബാസ്കറ്റിലത്തെിച്ചപ്പോള്‍ കാണികള്‍ ആവേശത്തിലായി. മുന്‍ ബാസ്കറ്റ്ബാള്‍ താരം കൂടിയായ പി.കെ. ആശയുടെ മികവു കൂടിയായപ്പോള്‍ ജയം പി.കെ. ശ്രീമതിയുടെ ടീമിനൊപ്പമായി. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ ഡി.എസ്.സിയെ പരാജയപ്പെടുത്തി കണ്ണൂര്‍ സ്പോര്‍ട്ടിങ് ക്ളബ് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. രണ്ടാം സെമിഫൈനലില്‍ ചന്ദനക്കാംപാറ ചെറുപുഷ്പം ക്ളബിനെ തകര്‍ത്ത് കാഞ്ഞങ്ങാട് നെഹ്റു കോളജ് ഫൈനലിലത്തെി (61-38). ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ സ്പോര്‍ട്ടിങ്് ക്ളബും കാഞ്ഞങ്ങാട് നെഹ്റു കോളജും തമ്മില്‍ ഏറ്റുമുട്ടും. വനിതാ മത്സരത്തില്‍ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജും കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളജ് ടീമും തമ്മിലാണ് ഫൈനല്‍ മത്സരം. ടൂര്‍ണമെന്‍റ് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, സെക്രട്ടറി എന്‍.പി.സി. രഞ്ിത്, ചേംബര്‍ പ്രസിഡന്‍റ് സുശീല്‍ ആറോണ്‍, പ്രഫ. കെ.എ. സരള എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ പി. ബാലകിരണ്‍ നയിക്കുന്ന പ്രസ്കോം ടീമും ഐ.ജി ദിനേന്ദ്ര കശ്യപ് നയിക്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ ടീമും തമ്മിലുള്ള സെലിബ്രിറ്റി മത്സരം ഞായറാഴ്ച നടക്കും. പ്രസ്ക്ളബ് അംഗങ്ങളും ചേംബര്‍ ഓഫ് കോമേഴ്സ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് കലക്ടറുടെ ടീം. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇരു ടീമിന്‍െറയും ഭാഗമായി കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.