തലശ്ശേരി: കുട്ടിക്കാലത്ത് കമ്യൂണിസ്റ്റുകാരെക്കുറിച്ച തന്‍െറ ധാരണകള്‍ മാറ്റിയത് ബ്രണ്ണന്‍ കോളജായിരുന്നുവെന്ന് നോവലിസ്റ്റ് എം. മുകുന്ദന്‍. കമ്യൂണിസ്റ്റുകാര്‍ നിറയെയുള്ള കലാലയമാണ് ബ്രണ്ണന്‍ കോളജ്. ഇവിടെ കണ്ട കമ്യൂണിസ്റ്റുകാരെല്ലാം സാധാരണ മനുഷ്യരായിരുന്നു-അദ്ദേഹം പറഞ്ഞു. ഗവ. ബ്രണ്ണന്‍ കോളജ് ശതോത്തര രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂര്‍വാധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ആദരവും പൂര്‍വ വിദ്യാര്‍ഥി സംഗമവും കോളജ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്‍. മനുഷ്യ സ്നേഹഗാഥകളാണ് ബ്രണ്ണനിലെ അധ്യാപകര്‍ ആധുനിക കേരളത്തിന് പകര്‍ന്നുനല്‍കിയത്. ഏതെങ്കിലുമൊരു ഗുണ്ടയെയോ കൊലപാതകിയെയോ ഈ കോളജ് രൂപപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്നും മുകുന്ദന്‍ പറഞ്ഞു. കെ.കെ. നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തലശ്ശേരി നഗരത്തില്‍ നടത്തിയ എഡ്വേര്‍ഡ് ബ്രണ്ണന്‍ അനുസ്മരണ യാത്രയില്‍ ഡിസ്പ്ളേ അവതരിപ്പിച്ച് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്, സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്, ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ് എന്നിവര്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിച്ചു. ജൂബിലി ഗീതം രചിച്ച ചരിത്രവിഭാഗം അധ്യാപകന്‍ പി. സുധീര്‍ കുമാര്‍, സംഗീതം നല്‍കിയ ബൈജു മാത്യു എന്നിവര്‍ക്കും ഉപഹാരം നല്‍കി. സുരേന്ദ്രന്‍ കൂക്കാനം വരച്ച ഒ.എന്‍.വി സ്മൃതിചിത്രം ‘ഉജ്ജയിനി’ എം. മുകുന്ദന്‍ കോളജിന് സമര്‍പ്പിച്ചു. ഡോ. ജെ. പ്രസാദ്, ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പ്രഫ. ടി.എം. രാജഗോപാല്‍, പ്രഫ. ഒ.എം. വിജയറാണി, വി. ബാലന്‍, പ്രഫ. കെ. കുമാരന്‍, ഡോ. പി.പി. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഇസ്മാഈല്‍ സ്വാഗതവും ടി.വി. ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.