പെരുമാറ്റച്ചട്ടം: പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി

കണ്ണൂര്‍: പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്ത് എന്നിവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ ഭാഗമായി നീക്കിത്തുടങ്ങി. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം എ.ഡി.എമ്മിന്‍െറ മേല്‍നോട്ടത്തിലുള്ള ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡ് വിവിധ സ്ഥലങ്ങളിലത്തെിയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫിസുകളിലോ സ്ഥാപനങ്ങളിലോ സര്‍വിസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, യുവജന-വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, ചുവരെഴുത്ത് തുടങ്ങിയവ ഉടന്‍ നീക്കം ചെയ്ത് ഓഫിസ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് എ.ഡി.എം എച്ച്. ദിനേശന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം അതിന്‍റ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫിസ് മേധാവിക്ക് ആയിരിക്കുമെന്ന് എ.ഡി.എം പറഞ്ഞു.പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ തലത്തില്‍ 11 സ്ക്വാഡുകളെ നിയോഗിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സി. സജീവ് അറിയിച്ചു. ഇതിനു പുറമെ 11ഫൈ്ളയിങ് സ്ക്വാഡും രംഗത്തുണ്ട്. ഓരോ റിട്ടേണിങ്ങ് ഓഫിസര്‍മാര്‍ക്ക് കീഴില്‍ രണ്ട് വീതം സ്ക്വാഡിനെയും ആന്‍റി ഡീഫേസ്മെന്‍റ് പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ചക്കകം പൂര്‍ണമായി നീക്കി സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും എ.ഡി.എം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.