പയ്യന്നൂരില്‍ സി. കൃഷ്ണന്‍തന്നെ സ്ഥാനാര്‍ഥി

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സി. കൃഷ്ണന്‍ തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകും. ഇദ്ദേഹത്തിന് രണ്ടാമൂഴം നല്‍കുന്നതിനെതിരെ പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടെന്ന പ്രചാരണം തള്ളിയാണ് സി. കൃഷ്ണനെ തന്നെ മത്സരിപ്പിക്കാന്‍ ഇന്നലെ സി.പി.എം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. പയ്യന്നൂരിലെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ വിളിച്ച സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാര്‍ട്ടി തീരുമാനം. ടി.ഐ. മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ചില ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് സി. കൃഷ്ണന്‍െറയും ടി.ഐ. മധുസൂദനന്‍െറയും പേരുകള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗം ലിസ്റ്റ് പുന:പരിശോധിക്കാനും ഒരാളെ മാത്രം ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി രണ്ടുദിവസം മുമ്പ് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സി. കൃഷ്ണനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതത്തേുടര്‍ന്നാണ് സി. കൃഷ്ണനെതിരെ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍, യോഗത്തില്‍ സി. കൃഷ്ണനെതിരെ വിമര്‍ശം ഉന്നയിച്ചില്ളെന്നും വിവാദത്തിന് പിന്നില്‍ മാധ്യമങ്ങളാണെന്നും അഭിപ്രായമുയര്‍ന്നു. നേരത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പങ്കെടുത്ത യോഗത്തിലാണ് സി. കൃഷ്ണനെ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അതില്‍ മാറ്റം വരുത്തേണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.