പ്രസ്കോം ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ന് തുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ളബും നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രസ്കോം ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റ് ശനി, ഞായര്‍ ദിവസങ്ങളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്നു മണി മുതലാണ് മത്സരങ്ങള്‍. പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി.എസ്.സി കണ്ണൂര്‍, സ്പോര്‍ട്സ് കൗണ്‍സില്‍, നെഹ്റു കോളജ്, ചന്ദനക്കാംപാറ ചെറുപുഷ്പം ക്ളബ്, കൃഷ്ണമേനോന്‍ വനിതാ കോളജ്, എസ്.ഇ.എസ് കോളജ്, കണ്ണൂര്‍ സ്പോര്‍ട്ടിങ് ക്ളബ് തുടങ്ങിയ ടീമുകളാണ് മാറ്റുരക്കുന്നത്. ടൂര്‍ണമെന്‍റിന്‍െറ ഭാഗമായി പുരുഷ-വനിതാ സെലിബ്രിറ്റി മത്സരങ്ങളും ഒരുക്കുന്നുണ്ട്. ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് ചീഫ് പി. ഹരിശങ്കര്‍, അസി. കലക്ടര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും രാഷ്ട്രീയരംഗത്തെ പ്രമുഖരും അണിനിരക്കും. വനിതാ സെലിബ്രിറ്റി മത്സരങ്ങള്‍ ടൂര്‍ണമെന്‍റിന്‍െറ പുതുമയാകും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, എ.എസ്.പി പൂങ്കുഴലി, തലശ്ശേരി നഗരസഭാ മുന്‍ ചെയര്‍പേഴ്സന്‍ പി.കെ. ആശ തുടങ്ങിയവര്‍ പങ്കെടുക്കും. മത്സരങ്ങള്‍ വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, സെക്രട്ടറി എന്‍.പി.സി. രഞ്ജിത്, ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്‍റ് സി.വി. ദീപക്, ട്രഷറര്‍ എ.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.