കണ്ണൂര്‍: ഭക്തിയുടെ നിറവില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വൈകീട്ട് 6.11നുള്ള മുഹൂര്‍ത്തത്തില്‍ ബി.എന്‍. തങ്കപ്പന്‍ തന്ത്രി പറവൂരിന്‍െറ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ശേഷം ക്ഷേത്ര മഹിളാ സംഘത്തിന്‍െറ ഭജനയും അരങ്ങേറി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും കലാസന്ധ്യയും നടന്നു. കലാസന്ധ്യയില്‍ ബ്രേക്കില്ലാ മെഗാഷോ, സംഗീത-ഹാസ്യ-നൃത്ത വിസ്മയം എന്നിവയുമുണ്ടായി. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷത്തില്‍ എല്ലാദിവസവും രാവിലെ 8.30നും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയും ശീവേലി എഴുന്നള്ളത്തും 7.30 മുതല്‍ 8.30 വരെ ആധ്യാത്മിക പ്രഭാഷണവും രാത്രി 11.30 മുതല്‍ രണ്ട് മണിവരെ ഉത്സവവും നടക്കും. ശനിയാഴ്ച രാത്രി 8.30ന് പ്രമോദ് അരയില്‍ നിര്‍മാണ സാക്ഷാത്കാരം നിര്‍വഹിച്ച നാടന്‍ കലാമേളയും ഗോത്ര പെരുമയും ഉണ്ടാകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമൂഹ ദീപാര്‍ച്ചന, രാത്രി എട്ടിന് കരിമരുന്ന് പ്രയോഗം, ഒമ്പതിന് സംഗീത നിശ എന്നിവ അരങ്ങേറും. സിനിമാ പിന്നണി ഗായിക അഖില ആനന്ദും കൈരളി സ്വരലയ യേശുദാസ് അവാര്‍ഡ് ജേതാവ് കെ.കെ. നിഷാദും പങ്കെടുക്കും. 21ന് ഉച്ചക്ക് 12 മുതല്‍ പ്രസാദ സദ്യ. രാത്രി എട്ടിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍, ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 22ന് രാത്രി എട്ടു മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് നയിക്കുന്ന ഗാനമേളയും തുടര്‍ന്ന് ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് ടീം കളേഴ്സ് അവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും. 23ന് രാത്രി ഒമ്പതിന് കോഴിക്കോട് കാദംബരി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസംഗീത നാടകം ‘ഭാരത സഹോദരി’ അരങ്ങേറും. 24ന് രാത്രി എട്ടിന് തലശ്ശേരി ചോയിസ് അവതരിപ്പിക്കുന്ന ഗാനമേള. തുടര്‍ന്ന് ആഘോഷ വരവ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവ നടക്കും. രാത്രി ഒന്നുമുതല്‍ പുലര്‍ച്ചെ നാലുവരെ മഹോത്സവവും പള്ളിവേട്ടയും നടക്കും. എട്ടാം ദിവസമായ 25ന് വൈകീട്ട് നാലിന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി ഏഴിന് നൃത്തസന്ധ്യ. തുടര്‍ന്ന് സംഗീത കലാക്ഷേത്രം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറ്റവും നടക്കും. 26ന് ഉച്ച 12 മുതല്‍ രണ്ടുമണി വരെ അന്നപ്രസാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.