ചക്കരക്കല്ല്: ഏച്ചൂര്‍ കോട്ടത്ത് മണല്‍ മാഫിയ ഏറ്റുമുട്ടി. രണ്ട് വീടുകള്‍ ആക്രമിച്ചു. ഏച്ചൂര്‍ കോട്ടത്തെ മണല്‍ തൊഴിലാളി അഫ്സലിന്‍െറയും വട്ടപ്പൊയിലില്‍ ജമീല മന്‍സിലില്‍ ജമീലയുടെയും വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മണല്‍ ഇറക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് ചക്കരക്കല്ല് പൊലീസ് പറഞ്ഞു. ഏച്ചൂര്‍ കോട്ടത്ത് ഫാത്തിമ മന്‍സിലില്‍ അഫ്സലിന്‍െറ വീടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ബൈക്കിലത്തെിയ സംഘം ബോംബെറിയുകയായിരുന്നു. ജനല്‍ചില്ലുകളും വാതിലുകളും അടിച്ചുതകര്‍ത്ത നിലയിലാണ്. മാര്‍ച്ച് ആറിന് അഫ്സലുമായി മുണ്ടേരിയില്‍ ഒരുസംഘം വാക്തര്‍ക്കത്തിലേര്‍പ്പെട്ടതായി പറയുന്നു. വട്ടപ്പൊയില്‍ ജമീലയുടെ വീട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമിച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലത്തെിയ എട്ടോളം പേരാണ് മാരകായുധങ്ങളുമായത്തെി ആക്രമണം നടത്തിയത്. ജനലുകള്‍, വാതിലുകള്‍ എന്നിവ അടിച്ചുതകര്‍ത്ത നിലയിലാണ്. ചില്ല് വീണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന ജസീറ-നിയാസ് ദമ്പതികളുടെ മകന്‍ റഫാഇന് (അഞ്ച്) പരിക്കേറ്റു. കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ജമീലയുടെ മകന്‍ മുഹമ്മദ് മണല്‍ ഏജന്‍റാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനും അഫ്സല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ്. ഇയാളുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കും അടിച്ചുതകര്‍ത്ത നിലയിലാണ്. സംഭവത്തിനുപിന്നില്‍ രാഷ്ട്രീയമില്ളെന്ന് പൊലീസ് പറഞ്ഞു. ചക്കരക്കല്ല് എസ്.ഐ പി. ബിജുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.