കയനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കടക്കുനേരെ കരിഓയില്‍ പ്രയോഗം

ഉരുവച്ചാല്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കടക്കുനേരെ കരിഓയില്‍ പ്രയോഗം. കയനിയിലെ സി.പി. ശോഭയുടെ സി.പി സ്റ്റോറിനുനേരെയാണ് കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം കയനിയിലെയും കൂളിക്കടവിലെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടിനുനേരെ കരിഓയില്‍ ഒഴിക്കുകയും മറ്റൊരു വീട്ടില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കയനി ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. അക്രമികളുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാല്‍ യൂനിറ്റ് പ്രസിഡന്‍റ് റഫീഖ് ബാവോട്ടുപാറയും ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍സലാമും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ ടി.വി. രവീന്ദ്രന്‍, എം. ദാമോദരന്‍ മാസ്റ്റര്‍, പി.വി. ധനലക്ഷ്മി, സി. അജിത്കുമാര്‍, എ.കെ. രാജേഷ്, മനീഷ്, വിനേഷ് ചുള്ളിയാന്‍, സുരേഷ് മാവില, സനോദ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.