കണ്ണൂര്‍: മെയിന്‍ ഗ്രാവിറ്റി ലൈനില്‍നിന്ന് വെള്ളമെടുക്കാതെ എളയാവൂര്‍ ജനകീയ കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമം. പൊതുജനങ്ങളില്‍നിന്ന് 18 ലക്ഷം രൂപ പിരിച്ചെടുത്ത് ആരംഭിച്ച പദ്ധതിയാണ് സ്ഥിരം വെള്ളം ലഭിക്കുന്ന പൈപ്പില്‍ കണക്ഷന്‍ നടത്താതെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. പഴയ എളയാവൂര്‍ പഞ്ചായത്തിലാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജനകീയ ശ്രമത്തോടെ പദ്ധതി തുടങ്ങിയത്. ജനങ്ങളില്‍നിന്ന് പിരിവെടുത്ത തുക ഉപയോഗിച്ച് ജാനകിപറമ്പില്‍ ടാങ്ക് നിര്‍മിക്കുന്നതിനുള്ള സ്ഥലം വാങ്ങുകയായിരുന്നു. ഈ സ്ഥലത്ത് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍നിന്നുള്ള പണമുപയോഗിച്ചാണ്് ടാങ്ക് നിര്‍മിച്ചത്. ടാങ്കിലേക്ക് വെള്ളമത്തെിക്കുന്നതിന് മേലെചൊവ്വ മെയിന്‍ ഗ്രാവിറ്റി ലൈനില്‍നിന്ന് 200 എം.എം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കണക്ഷന്‍ നല്‍കുന്നതിനാണ് പദ്ധതി തയാറാക്കിയത്. ഇങ്ങനെ കണക്ഷന്‍ എടുത്താല്‍ മേലെചൊവ്വ ലൈനില്‍ വെള്ളമത്തെുന്ന സമയത്തുതന്നെ എളയാവൂര്‍ ടാങ്കിലേക്കും വെള്ളമത്തെും. എന്നാല്‍, മെയിന്‍ ലൈനില്‍ കണക്ഷന്‍ നല്‍കാതെ പള്ളിപ്രം കോളനിയിലേക്കുള്ള അഞ്ചിഞ്ച് പൈപ്പില്‍ കണക്ഷന്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമം. ഈ രീതിയില്‍ കണക്ഷന്‍ നല്‍കി ഉടന്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് എം.എല്‍.എയുടെ നിര്‍ദേശവുമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മേലെചൊവ്വയിലെ മെയിന്‍ ലൈനിലേക്ക് ടാങ്കില്‍നിന്നുള്ള കണക്ഷന്‍ എത്തിക്കണമെങ്കില്‍ ഹൈവേ ക്രോസ് ചെയ്തുള്ള ടണലിലൂടെ ലൈന്‍ കൊണ്ടുവരണം. ഇതിന് രണ്ടു ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയില്‍ കെട്ടിവെക്കേണ്ടതുണ്ട്. ഈ തുക ചെലവഴിക്കാതിരിക്കാനാണ് സാധാരണ സര്‍വിസ് ലൈനില്‍നിന്ന് ടാങ്കിലേക്ക് കണക്ഷന്‍ നല്‍കുന്നതെന്നും ആരോപിക്കപ്പെടുന്നു. എളയാവൂര്‍ ജനകീയ പദ്ധതിയുടെ സാധാരണ ലൈന്‍ പൈപ്പിന്‍െറ വ്യാസം എട്ടിഞ്ചാണ്. ഇതിലേക്ക് വെള്ളം നല്‍കുന്നതിന് ഇപ്പോള്‍ കണക്ഷന്‍ നല്‍കിയിരിക്കുന്നത് അതിലും ചെറിയ പൈപ്പില്‍നിന്നാണ്. പള്ളിപ്രം കോളനിയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിനും ഭീഷണിയാകുന്ന തരത്തിലാണ് കുടിവെള്ള പൈപ്പ് പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ജനകീയ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പദ്ധതി ഇല്ലാതാക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.