പഴയങ്ങാടി: റെയില്‍വേ മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് താവത്ത് പുതുതായി സ്ഥാപിച്ച ഗേറ്റ് രണ്ട് ദിവസത്തിനകം തുറന്നു കൊടുക്കും. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തോടനുബന്ധിച്ച് പാപ്പിനിശ്ശേരിയിലും പിലാത്തറയിലുമാണ് രണ്ട് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. നിലവിലുള്ള റെയില്‍വേ ഗേറ്റ് വഴി ഗതാഗതം തുടരുന്നതിനാല്‍ മേല്‍പാലത്തിനുള്ള സ്ളാബിന്‍െറ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റെയില്‍വേ ഗേറ്റ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പുതിയ ഗേറ്റിനുള്ള അനുബന്ധ റോഡിന്‍െറ ജോലി കെ.എസ്.ടി.പി നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. ഗേറ്റ് മാറ്റി സ്ഥാപിക്കുന്ന ജോലി റെയില്‍വേ തന്നെയാണ് ഏറ്റെടുത്തത്. പുതിയ ഗേറ്റ് സ്ഥാപിച്ചു കഴിഞ്ഞെങ്കിലും ഇതിന്‍െറ വൈദ്യുതി ജോലികളാണ് ബാക്കിയുള്ളത്. രണ്ട് ദിവസത്തിനകം ജോലി പൂര്‍ത്തീകരിച്ചു പുതിയ ഗേറ്റ് വഴി ഗതാഗതം ആരംഭിക്കാനാണ് നീക്കം. ഗേറ്റ് മാറ്റി സ്ഥാപിച്ചാല്‍ മേല്‍പാലം പണി ദ്രുത ഗതിയില്‍ നടത്താനാകുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ മാധ്യമത്തോട് പറഞ്ഞു. മേല്‍പാലത്തിന്‍െറ തൂണുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ളാബിന്‍െറ ജോലികളാണ് ഇനി പ്രധാനമായും തീര്‍ക്കേണ്ടത്. 118 കോടി രൂപ ചെലവില്‍ നിര്‍മാണത്തിലിരിക്കുന്ന പിലാത്തറ- പാപ്പിനിശ്ശേരി റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുള്ള മേഖലയാണ് താവം. മേല്‍പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.