തളിപ്പറമ്പ്: ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ തകരാറിലായിട്ട് മാസങ്ങള്‍. നന്നാക്കാന്‍ പൊലീസിന് പണമില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ വിലവരുന്ന കാമറയും അനുബന്ധ ഉപകരണങ്ങളും നശിക്കുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2013ലാണ് പൊലീസ് കാമറകള്‍ സ്ഥാപിച്ചത്. അന്നത്തെ ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശനന്‍െറ നിര്‍ദേശപ്രകാരം സി.ഐ എ.വി. ജോണാണ് കാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. നഗരത്തില്‍ ന്യൂസ് കോര്‍ണര്‍ ജങ്ഷന്‍, ഇലക്ട്രിസിറ്റി ഓഫിസിനു സമീപം ദേശീയപാതയില്‍, ചിറവക്കില്‍ പട്ടുവം റോഡ് ജങ്ഷന്‍, ബസ്സ്റ്റാന്‍ഡ്, റോട്ടറി ജങ്ഷനില്‍ രണ്ടെണ്ണം എന്നിങ്ങനെയാണ് കാമറകള്‍ സ്ഥാപിച്ചത്. മന്ന ജങ്ഷനില്‍ സ്ഥാപിക്കാന്‍ കമ്പനിക്ക് പണം നല്‍കിയിരുന്നെങ്കിലും അവ ഇന്നേവരെ സ്ഥാപിട്ടില്ല. ചില കാമറകള്‍ എല്ലാ ഭാഗത്തേക്കും ചലിക്കുന്നതായിരുന്നെങ്കില്‍ ചിലത് ഒരു വശങ്ങളിലെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്തുന്നതായിരുന്നു. 5,15,000 രൂപ ചെലവഴിച്ചു സ്ഥാപിച്ച കാമറകള്‍ ഗാരന്‍റി കാലാവധി കഴിയുന്നതുവരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഓരോന്നായി പണിമുടക്കുകയായിരുന്നു. ആദ്യമൊക്കെ ചെറിയ തകരാറുകള്‍ വന്നപ്പോള്‍ റിപ്പയര്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാം പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ നന്നാക്കാന്‍ ലക്ഷത്തിന് മുകളില്‍ ചെലവുവരുമെന്നാണ് പൊലീസ് പറയുന്നത്. കാമറയിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്റ്റേഷനകത്ത് സ്ഥാപിച്ച ഉപകരണങ്ങളും കേടുവന്ന സ്ഥിതിയാണ്. ഉപയോഗിക്കാത്തതുമൂലം ഇന്‍വര്‍ട്ടര്‍, മോണിറ്റര്‍ എന്നിവയും പ്രവര്‍ത്തനരഹിതമാണത്രെ. ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പൊലീസിന് സഹായകമായിരുന്നു ഇവ. പട്ടാപ്പകല്‍ നടന്ന ബൈക്ക് മോഷണം, രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡ് നശിപ്പിക്കല്‍, അപകടങ്ങള്‍ എന്നിവ പൊലീസിന് എളുപ്പത്തില്‍ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നു. പൊലീസ്, നഗരസഭാ ഭരണാധികാരികളുടെയും വ്യാപാരി സംഘടനകളുടെയും ചില വ്യാപാരികളുടെയും സഹായത്താലാണ് അന്ന് ഇത് സ്ഥാപിക്കുന്നതിനായി തുക കണ്ടത്തെിയിരുന്നത്. എന്നാല്‍, അറ്റകുറ്റപ്പണിക്ക് ആര് പണം നല്‍കുമെന്നതാണ് ഇപ്പോള്‍ പൊലീസിനെ കുഴക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇവ പ്രവര്‍ത്തനസജ്ജമായാല്‍ ഒട്ടേറെ അക്രമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.