കേളകം: കേളകം പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം. കൃഷിയിടങ്ങളിലും വളയഞ്ചാല്‍-അടക്കാത്തോട് റോഡിലും കാട്ടാനകള്‍ നിത്യസന്ദര്‍ശകരായതോടെ റോഡില്‍ രാത്രിയാത്ര ഭീതിജനകമായി. വളയഞ്ചാലിലും പൂക്കുണ്ടിലും നരിക്കടവിലും തീരദേശ പാതയില്‍ കഴിഞ്ഞ ദിവസം കാട്ടാനയത്തെിയിരുന്നു. ആറളം ഫാമില്‍ രണ്ടുപേരെ വകവരുത്തിയ ചുള്ളിക്കൊമ്പനാണ് ജനവാസ കേന്ദ്രത്തിലെ സന്ദര്‍ശകന്‍. പൂക്കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലും ഒറ്റയാനത്തെി. ശല്യക്കാരായ കാട്ടാനകളെ പിടികൂടി നാടുകടത്താന്‍ വനം വകുപ്പിന് പദ്ധതിയുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഏതാനും ദിവസമായി മേഖലയില്‍ കാട്ടാനകള്‍ വിഹാരം തുടരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.