കേളകം: സഹപാഠിക്ക് വീടിന് ഭൂമി നല്‍കി ആന്‍മരിയയുടെ കൈതാങ്ങ്. കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ് ഹയര്‍സെന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ആന്‍മരിയയാണ് സഹപാഠിക്ക് സ്വപ്ന ഭവനം പൂവണിയാന്‍ തുണയായത്. അമ്പായത്തോട് സ്വദേശി കപ്യാരുമലയില്‍ സണ്ണി-ഷീന ദമ്പതികളുടെ മകളായ ആന്‍മരിയ കാരണം സഹപാഠിയായ പാര്‍വതിയുടെ നിര്‍ധന കുടുംബത്തിനാണ് വീട്് യാഥാര്‍ഥ്യമാകുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പാര്‍വതിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാനാവാത്തത് ആന്‍മരിയ തന്‍െറ മാതാപിതാക്കളെ ബോധ്യപ്പെടുത്തി സ്ഥലം നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്നു മൂന്നു സെന്‍റ് സ്ഥലം നല്‍കി. പാര്‍വതിയുടെ കുടുംബം വാടകവീട്ടിലാണു താമസം. പിതാവ് എട്ടുവര്‍ഷമായി കിടപ്പിലാണ്. മാതാവ് കൂലിപ്പണിയെടുത്താണ് കുടുംബം നോക്കുന്നത്. കൊട്ടിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വത്സമ്മ ധനേന്ദ്രന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍, വിവിധ ക്ളബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവരുടെ കൂട്ടായ്മയില്‍ വീടു പണി പൂര്‍ത്തിയായി വരുകയാണ്. വീടിന്‍െറ ഭിത്തിയുടെ നിര്‍മാണം അമ്പായത്തോട് ജ്വാല ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് ഏറ്റെടുത്തു നടത്തുന്നത്. പ്രസിഡന്‍റ് ബിനു പടിയാനിക്കല്‍, സെക്രട്ടറി ബിജു കൊച്ചു താഴത്ത്, ജോയന്‍റ് സെക്രട്ടറി ബിജു ഒളാട്ടുപുറം എന്നിവരുടെ നേതൃത്വത്തില്‍ ഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.