പുസ്തകോത്സവവും സാംസ്കാരികോത്സവവും സമാപിച്ചു

കണ്ണൂര്‍: ലൈബ്രറി വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവവും ഡി.ടി.പി.സി സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്കാരികോത്സവവും സമാപിച്ചു. സമാപന സമ്മേളനം ഡോ. കെ.കെ.എന്‍. കുറുപ്പും പുരസ്കാര സമ്മേളനം ഇ.പി. ജയരാജന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ് പുരസ്കാരം തിരുവനന്തപുരം പൂജപ്പുര യുവജന സമാജം വായനശാലക്ക് ഇ.പി. ജയരാജന്‍ നല്‍കി. 25000 രൂപയുടെ പുസ്തകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജില്ലയിലെയും താലൂക്കിലെയും മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം, മികച്ച ഡോക്യുമെന്‍േറഷന്‍ പുരസ്കാരം, മേഖലയിലെ മികച്ച ലൈബ്രറികള്‍ക്കുള്ള പുരസ്കാരം, യു.പി സ്കൂള്‍ വായന മത്സര വിജയികള്‍ക്കുള്ള സമ്മാനം എന്നിവ വിതരണം ചെയ്തു. എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജിനേഷ് കുമാര്‍ എരമം കലാഭവന്‍ മണിയെ അനുസ്മരിച്ചു. ജി. രാധാകൃഷ്ണന്‍, വൈക്കത്ത് നാരായണന്‍, എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും മാത്യു പുതുപറമ്പില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.