പൊലീസുകാരനെതിരെ കൈയേറ്റ ശ്രമം: പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന്

തലശ്ശേരി: നാദാപുരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രതീശനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത കേസിലെ പ്രതികളായ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് 10ന് പരിഗണിക്കും. സ്റ്റാഫ് നഴ്സ് രജനി, ആംബുലന്‍സ് ഡ്രൈവര്‍ രമേശ് ബാബു, സെക്യൂരിറ്റി ജീവനക്കാരന്‍ രാമദാസ് എന്നിവരാണ് അഡ്വ. ബിജോയ് മുഖാന്തരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. വാഹനാപകട കേസില്‍ മൊഴിയെടുക്കാനത്തെിയ പൊലീസ് ഓഫിസറുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 332ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എ.എസ്.ഐ പ്രദീപന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.