ശ്രീകണ്ഠപുരം: റബര്‍ വിലത്തകര്‍ച്ചയില്‍ പൊറുതിമുട്ടിയ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിയുടെ മറവില്‍ റബര്‍ ഉല്‍പാദക സംഘങ്ങള്‍ പണം കൊയ്യുന്നു. റബറിന് 150 രൂപ താങ്ങുവില നിശ്ചയിച്ചാണ് സര്‍ക്കാര്‍ റബര്‍ ഉല്‍പാദക പ്രോത്സാഹന പദ്ധതി ആരംഭിച്ചത്. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി റബര്‍ കര്‍ഷകര്‍ രജിസ്ട്രേഷനും സെയില്‍സ് ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്നതിനും റബര്‍ ഉല്‍പാദക സംഘങ്ങളെ സമീപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കര്‍ഷകരില്‍നിന്ന് തോന്നിയപോലെ ഫീസാണെന്നു പറഞ്ഞ് പല ഉല്‍പാദക സംഘങ്ങളും പണം പിടിച്ചുവാങ്ങുന്നതായി വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. മലബാറിലെ മലയോര മേഖലയിലടക്കം ഇത്തരം പണപ്പിരിവ് വ്യാപകമായതോടെ റബര്‍ കര്‍ഷക ദേശീയ ഫെഡറേഷന്‍ ഭാരവാഹികള്‍ ടി.ടി. കുരുവിളയുടെ നേതൃത്വത്തില്‍ ധനവകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിക്കു കീഴില്‍ കര്‍ഷക രജിസ്ട്രേഷനും സെയില്‍സ് ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്നതിനും ഒരുവിധ ഫീസും റബര്‍ ഉല്‍പാദക സംഘങ്ങള്‍ക്ക് നല്‍കേണ്ടതില്ളെന്നും സര്‍ക്കാറാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും ധനവകുപ്പ് വ്യക്തമാക്കി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ധനവകുപ്പ് നിര്‍ദേശം പോലും ലംഘിച്ചാണ് നിലവിലും ചിലര്‍ പണം പിരിച്ച് റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.