കണ്ണൂര്‍ വിമാനത്താവള ഗേറ്റ് നാട്ടുകാര്‍ ഉപരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ലുശേഖരിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ തകരാര്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ വിമാനത്താവള ഗേറ്റ് ഉപരോധിച്ചു. രാവിലെ ഏഴുമുതല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. കല്ളേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മിച്ച വീടുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. ഫെബ്രുവരി 25നകം നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് കിയാല്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമന്‍, എന്‍.വി. ചന്ദ്രബാബു, എ.ബി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.