സ്ത്രീശാക്തീകരണ സന്ദേശവുമായി വനിതാദിനാചരണം

കണ്ണൂര്‍: ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വി. സുജാത അധ്യക്ഷത വഹിച്ചു. ഒ.എസ്. മോളി, ഗിരിജാ കല്യാടന്‍, പി.ആര്‍. സ്മിത എന്നിവര്‍ സംസാരിച്ചു. എം.കെ. സൈബൂന്നിസ സ്വാഗതം പറഞ്ഞു. സ്ത്രീകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തത നേടണമെന്ന് സബ് കലക്ടര്‍ നവജോത് ഖോസ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാദിനത്തിന്‍െറ ഭാഗമായി നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ വനിതാവിഭാഗം നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഞ്ജുഷ മോഹന്‍ അധ്യക്ഷത വഹിച്ചു. പി. സിബില സംസാരിച്ചു. നിത ദീപക് നന്ദി പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) കണ്ണൂര്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. താണ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന ബീവി ഉദ്ഘാടനം ചെയ്തു. ഡോ. പ്രിയ ബാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ദീപ രാജ് ക്ളാസെടുത്തു. ഡോ. കെ. മാലിനി സ്വാഗതവും ഡോ. മായജ നന്ദിയും പറഞ്ഞു. മാഹി: പുതുച്ചേരി വനിതാ-ശിശു വികസന വകുപ്പിന്‍െറ നേതൃത്വത്തില്‍ ലോക വനിതാദിനം ആചരിച്ചു. ‘2030 ഓടെ സ്ത്രീപുരുഷ സമത്വം യാഥാര്‍ഥ്യം’ എന്ന സന്ദേശമുയര്‍ത്തിയാണ് ദിനം ആചരിച്ചത്. എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്ത്രീ സ്വന്തം ശക്തിയും ശേഷിയും തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. പി. ദീപ അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരവിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. സി.കെ. രാജലക്ഷ്മി, പി. പ്രഭാവതി, മുഹമ്മദ് മുനവര്‍ എന്നിവര്‍ സംസാരിച്ചു. ചക്കരക്കല്ല്: ഇരിവേരി രാജീവ്ജി ക്ളബിന്‍െറയും കണ്ണൂര്‍ നെഹ്റു യുവക് കേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആചരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെമ്പിലോട് ഗ്രാമപഞ്ചായത്തംഗം സി.കെ. അജിത അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല് അമൃത കോളജ് പ്രിന്‍സിപ്പല്‍ പി.പി. റോജ, വി. കൃഷ്ണന്‍, പി.വി. ബൈജു, വി.വി. പ്രസാദ്, ടി.വി. ജിജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.