തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഇന്നലെ ഉച്ച ഒരുമണിക്ക് ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത മഹാഅന്നദാനം നടന്നു. വൈകീട്ട് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ഗായത്രി നയിച്ച സംഗീത സദസ്സും ആധ്യാത്മിക പ്രഭാഷണവും അരങ്ങേറി. രാത്രി ഒരുമണിയോടെ മഴൂരില്‍ നിന്ന് ബലരാമവിഗ്രഹം എഴുന്നള്ളിച്ച് ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദേശീയപാതയിലെ പൂക്കോത്ത് നടയില്‍ രാമകൃഷ്ണന്‍മാരുടെ ബാലലീലകളെ അനുസ്മരിപ്പിച്ച് തിടമ്പുനൃത്തവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.