വോളിബാള്‍ ലഹരിയിലേക്ക് കൂത്തുപറമ്പ്

കൂത്തുപറമ്പ്: ഫുട്ബാളിന് പിന്നാലെ വോളിബാള്‍ ടൂര്‍ണമെന്‍റും വന്നത്തെുന്നത് കൂത്തുപറമ്പിലെ കായിക പ്രേമികള്‍ക്ക് ആവേശമാകുന്നു. ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള വോളിബാള്‍ ടൂര്‍ണമെന്‍റിന് ഞായറാഴ്ച നഗരസഭാ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടില്‍ തുടക്കമാവുന്നതോടെ ഒരാഴ്ചക്കാലം കൂത്തുപറമ്പ് നഗരം വോളിബാള്‍ ലഹരിയില്‍ മുങ്ങും. സംസ്ഥാനത്തെ ഏഴ് പ്രമുഖ ടീമുകളാണ് കളിക്കളത്തിലിറങ്ങുന്നത്. യുവജന കോട്ടൂര്‍ കോഴിക്കോട്, ഫ്രണ്ട്സ് കാസര്‍കോട്, വിന്നേഴ്സ് നാദാപുരം, വൈറ്റ്ലിങ്ക്സ് വയനാട്, സെന്‍റ്തോമസ് പാല കോട്ടയം, സിര്‍സി ചെര്‍ക്കള, യുവധാര പട്ടാന്നൂര്‍ എന്നീ ടീമുകളാണ് വിവിധ ദിവസങ്ങളില്‍ മാറ്റുരക്കുന്നത്. അതോടൊപ്പം ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന വനിതാ വോളിയില്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജും സ്പോര്‍ട്സ് ഡിവിഷന്‍ കണ്ണൂരും ഏറ്റുമുട്ടും. നഗരസഭാ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം രാത്രി ഏഴുമണിക്ക് ആരംഭിക്കും. ദിവസവും വൈകീട്ട് പ്രാദേശിക ക്ളബുകള്‍ തമ്മിലുള്ള മത്സരവും ഉണ്ടാകും. ഒരുമാസത്തോളം നീണ്ട നാണൂട്ടി ആന്‍ഡ് വണ്ട്യായി മുകുന്ദന്‍ സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്‍റ് കഴിഞ്ഞ ദിവസമാണ് നഗരസഭാ സ്റ്റേഡിയത്തില്‍ സമാപിച്ചത്. ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് സ്ഥാപിച്ച ഗാലറിയാണ് വോളിബാളിനും ഉപയോഗിക്കുന്നത്. ടൂര്‍ണമെന്‍റിന് രൂപവത്കരിച്ച സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നത്. വൈകീട്ട് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.