സ്ട്രേഷന്‍ മേഖലയിലെ ഓണ്‍ലൈന്‍ പരിഷ്കരണം; ജനം വലയുന്നു

രജിഇരിക്കൂര്‍: രജിസ്ട്രേഷന്‍ മേഖലയില്‍ വരുത്തിയ പരിഷ്കരണം വേണ്ടത്ര സജ്ജീകരണങ്ങളൊരുക്കാത്തത് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തലവേദനയാവുന്നു. കമ്പ്യൂട്ടര്‍ സൈറ്റുകളുടെ എണ്ണക്കുറവ്, സൈറ്റില്ലാതിരിക്കുക, നെറ്റ് തകരാറിലോ താമസമോ വരുക, നിരന്തരമുണ്ടാവുന്ന വൈദ്യുതി മുടക്കം എന്നീ പ്രശ്നങ്ങളാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ആധാരം രജിസ്ട്രേഷന്‍, കുടിക്കടം, പകര്‍പ്പ്, കര്‍ഷകര്‍ ആശ്രയിക്കുന്ന ഗഹാന്‍ എന്നീ സൗകര്യങ്ങളാണ് സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ വഴി ലഭിക്കുന്ന പ്രധാന സേവനങ്ങള്‍. ഇവ ഇപ്പോള്‍ അപേക്ഷ നല്‍കിയാല്‍ എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. കക്ഷികള്‍ രാവിലെ ഓഫിസുകളിലത്തെി വൈകീട്ടുവരെ ഇരുന്ന ശേഷം മടങ്ങുകയാണ്. 30ഉം 40ഉം ആധാരങ്ങളും കുടിക്കടവും പകര്‍പ്പും ഗഹാനും നടന്നിരുന്ന ഓഫിസുകളില്‍ ഇപ്പോള്‍ കേവലം അഞ്ചോ പത്തോ മാത്രം ചെയ്യാനേ പറ്റുന്നുള്ളൂ. വൈദ്യുതി തകരാറുകാരണം ആഴ്ചയോളം ഒന്നും നടക്കാത്ത സ്ഥലങ്ങളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.