സുരക്ഷയൊരുക്കി സ്ത്രീ സൗഹൃദ ഓട്ടോകള്‍

കണ്ണൂര്‍: നഗരത്തിലത്തെുന്ന വനിതകളെ സഹായിക്കുന്നതിന് സ്ത്രീ സൗഹൃദ ഓട്ടോ സര്‍വിസിന് തുടക്കം. ട്രാഫിക് പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളുമായി ചേര്‍ന്നാണ്് പദ്ധതി ഒരുക്കിയത്. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങി നഗരത്തിന്‍െറ ഏതു ഭാഗങ്ങളിലും വനിതാ സൗഹൃദ ഓട്ടോകളുടെ സേവനം ലഭ്യമാകും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും നഗരത്തിലത്തെുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 55 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയാണ് സര്‍വിസ് ശൃംഖല ഒരുക്കിയത്. യാത്രക്കാര്‍ക്കിടയില്‍ മതിപ്പുള്ളവരെയും പ്രശ്നക്കാരല്ലാത്തവരെയുമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പരിശീലനവും യൂനിഫോമും ബാഡ്ജും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാരില്‍ ഒരാള്‍ വനിതയാണ്. കൂടുതല്‍ പേര്‍ക്ക് ട്രെയിനിങ് നല്‍കി സര്‍വിസ് വിപുലപ്പെടുത്തും. സര്‍വിസ് എ.ആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് സാഗുല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഡിവൈ.എസ്.പി വി.എന്‍. വിശ്വനാഥന്‍, വനിതാ സി.ഐ കമലാക്ഷി, ടൗണ്‍ സി.ഐ അനില്‍, ട്രാഫിക് എസ്.ഐ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.എം.വി.ഐ ബാബുരാജ് പരിശീലന ക്ളാസെടുത്തു. ട്രാഫിക് സ്റ്റേഷന്‍ റൈറ്റര്‍ പി.ടി. രാജീവന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.