കണ്ണൂര്‍: കെ. സുധാകരനെന്ന കോണ്‍ഗ്രസിന്‍െറ യാഗാശ്വം കണ്ണൂര്‍ വിടാനൊരുങ്ങുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഏവരും കരുതിയ കെ. സുധാകരന്‍ ഉദുമ മണ്ഡലത്തിലേക്ക് മാറുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ശക്തനായ ഒരാള്‍ സ്ഥാനാര്‍ഥിയായി എത്തിയാല്‍ മണ്ഡലത്തില്‍ മൂവര്‍ണക്കൊടി പാറിക്കാമെന്ന് വിശ്വസിക്കുന്ന ഉദുമയിലെ പ്രവര്‍ത്തകര്‍ സുധാകരനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ്. സ്വന്തം കരുത്തില്‍ വിശ്വസിച്ച് മുന്നേറിയിരുന്ന സുധാകരന്‍ പക്ഷേ എടുത്തുചാട്ടത്തിനില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വാക്കുകള്‍ പാടേ വിശ്വസിക്കാതെ മണ്ഡലത്തിന്‍െറ വിജയ സാധ്യത മനസ്സിലാക്കാന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് അടുപ്പക്കാര്‍ പറയുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തീരുമാനമെടുക്കുക. കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ സുധാകരന്‍ ജില്ല വിട്ടുള്ള പരീക്ഷണത്തിന് മുതിരുന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുണ്ട്. കുറച്ചു വര്‍ഷങ്ങളിലെ സുധാകരന്‍െറ രാഷ്ട്രീയ ഗ്രാഫില്‍ കാര്യമായ ചലനങ്ങളില്ളെന്നതാണ് പ്രധാന കാര്യം. സുധാകരന്‍െറ തണലില്‍ നിന്നുപയറ്റിയ പി.കെ. രാഗേഷ് ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാജയത്തോളം പോന്ന പടുകുഴികളില്‍ വീഴുകയും ചെയ്്തു. കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പി.കെ. രാഗേഷിനെ പരാജയപ്പെടുത്തുന്നതിന് പഞ്ഞിക്കയില്‍ ഡിവിഷനില്‍ രാവും പകലും പ്രവര്‍ത്തിച്ചിട്ടും രാഗേഷ് വിജയിച്ചു. പ്രവര്‍ത്തകര്‍ക്കിടയിലെ ഈ മാറ്റത്തിന്‍െറ കാരണം മണ്ഡലം മാറുന്നതിന് സുധാകരനെ പ്രേരിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന്‍െറ ഇളകാത്ത കോട്ടയായിരുന്ന കണ്ണൂര്‍ മണ്ഡലം, ഡീലിമിറ്റേഷന് ശേഷം കഴിഞ്ഞ തവണ ശക്തമായ പോരാട്ടം ആവശ്യപ്പെടുന്ന മണ്ഡലമായി. കണ്ണൂരില്‍ സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ ലീഗിന്‍െറ വോട്ടുകള്‍ സുധാകരനുതന്നെ വീഴുമെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം മാറിച്ചിന്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതും മാറിച്ചിന്തിക്കാന്‍ സുധാകരനെ നിര്‍ബന്ധിതനാക്കും. ഉദുമയില്‍ മത്സരിക്കുന്നതിന് പ്രവര്‍ത്തകര്‍ വിളിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ അവിടെ മത്സരിക്കുകയുള്ളൂവെന്നാണ് സുധാകരന്‍ പറയുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന്‍ മത്സരിച്ചില്ളെങ്കില്‍ യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി ആരെന്നതും വ്യക്തമല്ല. സിറ്റിങ് എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിക്കാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.