പരിയാരം മെഡിക്കല്‍ കോളജ് : ഏറ്റെടുക്കലിന് കെ.സി. ജോസഫ് തുരങ്കം വെക്കുന്നുവെന്ന്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉടന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, ഇതിന് വിരുദ്ധമായ നിലപാട് മന്ത്രി കെ.സി. ജോസഫ് സ്വീകരിക്കുന്നതായി ആരോപണം. ഏറ്റെടുക്കല്‍ എളുപ്പമല്ളെന്നും എപ്പോള്‍ ഏറ്റെടുക്കുമെന്ന് പറയാന്‍ കഴിയില്ളെന്നും കെ.സി. ജോസഫ് അറിയിച്ചതായി മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രക്ഷോഭസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്നും വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ മന്ത്രി കെ.സി. ജോസഫുമായി സംസാരിച്ചപ്പോഴാണ് ഏറ്റെടുക്കല്‍ അത്ര എളുപ്പമല്ളെന്നും എപ്പോള്‍ ഏറ്റെടുക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയില്ളെന്നും മന്ത്രി പ്രതികരിച്ചത്. വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് പ്രക്ഷോഭസമിതി കലക്ടറേറ്റ് പരിസരത്ത് നടത്തിയിരുന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിച്ചത്. വിജ്ഞാപനം ഇറക്കാത്തതില്‍ ദുരൂഹതയുണ്ട്. ഏറ്റെടുക്കലിന് തുരങ്കംവെക്കുന്നത് കെ.സി ജോസഫാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നില്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമരത്തിന്‍െറ അടുത്തഘട്ടം എന്ന നിലയില്‍ യു.ഡി.എഫിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡി. സുരേന്ദ്രനാഥ്, രാജന്‍ കോരമ്പത്തേ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.