മറിയക്കുട്ടി വധത്തിന് നാലാണ്ട്; തുമ്പില്ലാതെ ക്രൈംബ്രാഞ്ച്

ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) കൊല്ലപ്പെട്ട് നാലാണ്ട് പിന്നിടുമ്പോഴും കേസന്വേഷണം ഇഴയുന്നു. തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടിയെ 2012 മാര്‍ച്ച് അഞ്ചിന് രാവിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. നാലുവര്‍ഷം പിന്നിടുമ്പോഴും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തലവന്മാര്‍ മാറിമാറി വരുന്നതല്ലാതെ പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ സി.ഐ ആയിരുന്ന ധനഞ്ജയബാബുവിന്‍െറ നേതൃത്വത്തിലാണ് കേസന്വേഷണം ആരംഭിച്ചത്. ഏഴുമാസങ്ങള്‍ക്കുശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്‍െറ ഡിവൈ.എസ്.പി റാങ്കിലുള്ള പന്ത്രണ്ടോളം ഉദ്യോഗസ്ഥര്‍ കേസന്വേഷിച്ചെങ്കിലും ലോക്കല്‍ പൊലീസ് കണ്ടത്തെിയ തെളിവുകള്‍ക്കപ്പുറം ലഭിച്ചില്ല. ഇപ്പോള്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. പക്ഷേ, കുറ്റവാളിയെ കണ്ടത്തെല്‍ ദുഷ്കരമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇതിനിടെ, കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മക്കള്‍ നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ക്രൈംബ്രാഞ്ചിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രതികളെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വിവിധ കാരണങ്ങളാല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി വിപുലീകരിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലവത്തായില്ല. മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് മക്കള്‍ നിരവധി തവണ നിവേദനം നല്‍കിയെങ്കിലും അന്വേഷണം ഫലവത്താകുന്നില്ല. അതുകൊണ്ടുതന്നെ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.