കാഞ്ഞങ്ങാട്: നീണ്ട മണി മുഴങ്ങിയപ്പോള്‍ സ്കൂള്‍ മുറ്റത്ത് നിന്നവരുടെ മുഖത്ത് ചെറിയൊരു അങ്കലാപ്പ്. പിന്നെ അത് കൗതുകത്തിന് വഴിമാറി. ഗൃഹാതുരതകളുടെ മണിമുഴക്കത്തിലൂടെ പിന്നിലേക്കോടിയത് മുപ്പതു വര്‍ഷങ്ങള്‍. പുല്ലൂര്‍ ഗവ. യു.പി സ്കൂളിലെ 1985-86 വര്‍ഷത്തെ ഏഴാംക്ളാസ് വിദ്യാര്‍ഥികളാണ് മൂന്നുപതിറ്റാണ്ടിനുശേഷം ഒത്തുചേര്‍ന്നത്. അന്ന് അധ്യാപകരായിരുന്നവര്‍ കൂടി എത്തിയതോടെ കാലങ്ങള്‍ക്കപ്പുറത്തെ ക്ളാസ്മുറി പുന:സൃഷ്ടിക്കപ്പെടുക യായിരുന്നു. രജിസ്റ്ററില്‍നിന്നും ഓരോരുത്തരുടെ പേര് അധ്യാപകന്‍ വിളിച്ചപ്പോള്‍ പഴയ കുട്ടികളായി എല്ലാവരും ഹാജര്‍ പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ ‘ഒരു വട്ടം കൂടി’ കവി ദിവാകരന്‍ വിഷ്ണുമംഗലം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. എ.ടി. ശശി അധ്യക്ഷത വഹിച്ചു. വിനു വണ്ണാര്‍വയല്‍ നന്ദി പറഞ്ഞു. ഗുരുവന്ദനം പരിപാടിയില്‍ അധ്യാപകരായ എ. കുഞ്ഞമ്പു, ഗോപാലകൃഷ്ണന്‍, നാരായണ വാരസ്യാര്‍, നാരായണന്‍കുട്ടി, ബാലകൃഷ്ണന്‍ കാനം, നാരായണന്‍ പൊള്ളക്കട, എസ്.കെ. നാരായണി, ചന്ദ്രിക, സാവിത്രി, തമ്പായി എന്നിവരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു. ഉത്തംദാസ് അധ്യക്ഷത വഹിച്ചു. രേഖ സ്വാഗതവും യു. പ്രകാശന്‍ നന്ദിയും പറഞ്ഞു. ഓര്‍മക്കൂട്ടം പരിപാടിയില്‍ അംഗങ്ങളും കുടുംബാംഗങ്ങളും പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. അനില്‍ പുളിക്കാല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനത്തില്‍ അധ്യാപകരായ ചന്ദ്രിക, ഗോപാലകൃഷ്ണന്‍, നാരായണന്‍കുട്ടി എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. വിനോദ്കുമാര്‍ പള്ളയില്‍വീട്, വിജയന്‍ പൊള്ളക്കട, അരവിന്ദന്‍ പുളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.