കാഞ്ഞങ്ങാട്: പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ട്രാഫിക് നിയന്ത്രണം കാര്യക്ഷമമല്ലാത്തതും പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതും നഗരഗതാഗതത്തെ അഴിയാക്കുരുക്കില്‍ പെടുത്തുകയാണ്. ഒപ്പം മഴയും കെ.എസ്.ടി.പി റോഡ് നിര്‍മാണവും കൂടിയായതോടെ ദുരിതം പൂര്‍ണമായി. തിരക്കേറുന്ന സമയങ്ങളില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയാണ്. കാല്‍നടക്കാര്‍ നിരന്തരം റോഡ് മുറിച്ചുകടക്കുന്നത് വാഹന ഗതാഗതത്തെ മെല്ളെയാക്കുന്നു. ട്രാഫിക് നിയന്ത്രണത്തിന് മതിയായ സംവിധാനമില്ലാത്തതാണ് പ്രശ്നമാകുന്നത്. ഫെബ്രുവരിയില്‍ തീര്‍ക്കേണ്ട കെ.എസ്.ടി.പി റോഡ് നിര്‍മാണം മൂന്നു മാസം പിന്നിട്ടിട്ടും തുടരുന്നതോടെ നഗരത്തിലെ ഓവുചാലുകളെല്ലാം തുറന്നുവെച്ചിരിക്കുകയാണ്. ഇതിനാല്‍, ബസ്സ്റ്റാന്‍ഡ് മുതല്‍ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്തൂപം വരെ കാല്‍നടപോലും അസാധ്യമായി. റോഡിന്‍െറ വശങ്ങളില്‍ മുഴുവന്‍ കുഴികളും ചളിയുമാണ്. ഇതിന് പുറമെ ടെലിഫോണ്‍ ആവശ്യത്തിനായെടുത്ത ആഴത്തിലുള്ള കുഴികളുമായതോടെ നഗരത്തില്‍ എത്തുന്നവര്‍ക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്ന അവസ്ഥയാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ കോഫി ഹൗസ് വഴി മെയിന്‍ റോഡിലേക്ക് കയറുന്ന ഇട റോഡിനടുത്ത് തലങ്ങും വിലങ്ങും ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ് ആണ്. വഴിയോരകച്ചവടവും വഴി മുടക്കുന്നു. പുതിയകോട്ട മുതല്‍ വീതി കൂടിയ റോഡ് ഉണ്ടെങ്കിലും ഒരു നിയന്ത്രണവും ഇല്ലാതെ തലങ്ങും വിലങ്ങുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹനം തിരിക്കാനും മറുവശത്ത് പ്രവേശിക്കാനും പൊലീസ് പ്രത്യേക പോയന്‍റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ളെന്ന നിലപാടാണ് ഡ്രൈവര്‍മാര്‍ക്ക്. പ്രത്യേക പാര്‍ക്കിങ് ഏരിയ എര്‍പ്പെടുത്താത്തത് കൊണ്ടുതന്നെ എവിടെയും പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ്. പഴയ കൈലാസ് തിയറ്റര്‍ മുതല്‍ നോര്‍ത് കോട്ടച്ചേരി മന്‍സൂര്‍ ആശുപത്രി വരെ റോഡിന്‍െറ ഇരുവശത്തും ഓട്ടോ പാര്‍ക്കിങ് ആണ്. റോഡരികില്‍ കിലോമീറ്ററുകളോളം ഓട്ടോ പാര്‍ക്കിങ് ഉള്ള നഗരം ഒരുപക്ഷേ കാഞ്ഞങ്ങാട് മാത്രമായിരിക്കുമെന്ന് ആര്‍.ടി.ഒ തന്നെ പറയുന്നു. ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യത്തിന് പൊലീസില്ലാത്തത് കാരണം ഹോം ഗാര്‍ഡുകളാണ് നഗര ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് കാര്യമായ അധികാരമില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാവുന്നില്ല. പൊലീസാണെങ്കില്‍ ഇതിലൊന്നും ഒരു താല്‍പര്യവും കാണിക്കുന്നില്ല. പെരുന്നാളിന് ദിനം കുറയുംതോറും തിരക്ക് അതിന്‍െറ പാരമ്യതയിലത്തെും. പരിഹാര നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടില്ളെങ്കില്‍ നഗരം നിശ്ചലമാകുന്ന അവസ്ഥ തന്നെയാ ണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.