മാല തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൂത്തുപറമ്പ്: സ്ത്രീയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിക്കടുത്ത കക്കംപൊയിലിലെ കൂരപ്പൊയില്‍ വീട്ടില്‍ മുഹമ്മദ് നിസാറാണ് (23) അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് 5.30ഓടെ കൂത്തുപറമ്പ് പാറാലിലെ പഴയ എസ്.ബി.ഐക്ക് സമീപത്താണ് സംഭവം. നടന്നുപോവുകയായിരുന്ന പഴയനിരത്തിലെ ശോഭയുടെ ഒന്നര പവനോളംവരുന്ന സ്വര്‍മാലയാണ് പ്രതി തട്ടിപ്പറിച്ചത്. മാല തട്ടിപ്പറിച്ചശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് കാറിലിടിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെപോകുന്നതുകണ്ട് സംശയംതോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മാല തട്ടിപ്പറിച്ച് രക്ഷപ്പെടുകയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ 12ഓളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണെന്ന് കണ്ടത്തെി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.