ബോട്ട്ജെട്ടിയും കാത്തിരിപ്പ് കേന്ദ്രവുമില്ല; യാത്രാദുരിതത്താല്‍ വലഞ്ഞ് ജനം

തൃക്കരിപ്പൂര്‍: കടത്തുതോണി അടുപ്പിക്കാന്‍ ജെട്ടിയും മഴകൊള്ളാത്ത കാത്തിരിപ്പ് കേന്ദ്രവുമില്ലാതെ യാത്രക്കാര്‍ പ്രയാസത്തില്‍. വലിയപറമ്പ മാടക്കാല്‍ വടക്കേവളപ്പ് കടവിലാണ് യാത്രാദുരിതം. മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതോടെ തീരദേശ ഗ്രാമത്തിലേക്ക് ജനങ്ങള്‍ കടന്നുപോകുന്നത് മാടക്കാല്‍ കടവിലൂടെയാണ്. ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ കടവാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. യന്ത്രവത്കൃത ഫൈബര്‍ തോണിയാണ് കടത്തിനുള്ളത്. ഇവിടത്തെ താല്‍ക്കാലിക ജെട്ടിയാണ് അപകടനിലയിലായത്. ഇതിനുപകരം സൗകര്യപ്രദമായ കോണ്‍ക്രീറ്റ് ജെട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ മാടക്കാല്‍ കടവില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രവും ഇല്ല. താല്‍ക്കാലിക ഓലഷെഡ് ചോര്‍ന്നൊലിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് മഴയില്‍ കയറിനില്‍ക്കാന്‍ ഇടമില്ലാതെ കടവില്‍ ദുരിതം പേറുന്നത്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ കുടചൂടി നില്‍ക്കാന്‍ പോലും പറ്റാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.