വയലുകളിലും തോടുകളിലും നെയ്ച്ചിങ്ങകള്‍ സമൃദ്ധം

ചെറുവത്തൂര്‍: ചെറുവത്തൂരിലും പരിസര പ്രദേശങ്ങളിലും ഇത്തവണ നെയ്ച്ചിങ്ങകള്‍ ധാരാളം. വയലുകളിലും തോടുകളിലും കൈക്കുമ്പിളില്‍ കോരിയെടുക്കാന്‍ സാധിക്കുന്നത്ര സമൃദ്ധമായി നെയ്ച്ചിങ്ങകള്‍ ഉണ്ട്. നമച്ചി എന്ന പേരിലും അറിയപ്പെടുന്ന കക്ക വര്‍ഗത്തില്‍പെട്ട ജീവികളാണ് നെയ്ച്ചിങ്ങകള്‍. പണ്ടുകാലത്ത് തീന്‍മേശയിലെ മഴക്കാല വിഭവം നെയ്ച്ചിങ്ങകള്‍കൊണ്ട് ഉണ്ടാക്കുന്ന കറിക്കൂട്ടുകള്‍ ആയിരുന്നു. വയലുകളിലും മറ്റ് ജലാശയങ്ങളിലുമൊക്കെ നെയ്ച്ചിങ്ങകള്‍ സമൃദ്ധമായിരുന്നു. ദേശാടകരായത്തെിയ നീലക്കോഴികളാണ് നെയ്ച്ചിങ്ങകള്‍ക്ക് മരണമണി മുഴക്കിയത്. നീലക്കോഴികള്‍ക്കൊപ്പം ദേശാടകരായ ചേരകൊക്ക്, നീളന്‍ കാലന്‍ എന്നീ പക്ഷികളും നെയ്ച്ചിങ്ങകള്‍ ഭക്ഷണമാക്കിയതോടെ ഇവയുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നു. വയലുകള്‍ കുറയുന്നതും രാസവള പ്രയോഗങ്ങളുമെല്ലാം നെയ്ച്ചിങ്ങകളുടെ വംശവര്‍ധനവിനെ സ്വാധീനിച്ചു. ഇത്തവണ ദേശാടനപക്ഷികളുടെ വരവ് കുറഞ്ഞത് നെയ്ച്ചിങ്ങകള്‍ വര്‍ധിക്കാന്‍ കാരണമായി. ചെറുവത്തൂര്‍, തിമിരി, പിലിക്കോട്, മുഴക്കോം, തുമ്പക്കുതിര്, കരക്കേരു, അണിയറ, മടിവയല്‍, കുന്നരു എന്നിവിടങ്ങളിലെ വയലുകളിലാണ് നെയ്ച്ചിങ്ങകള്‍ ധാരാളമായുള്ളത്. കൂട്ടമായി പാടത്തും തോടുകളിലുമിറങ്ങി നെയ്ച്ചിങ്ങ പിടിക്കുന്നത് പതിവ് കാഴ്ചയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.