തലശ്ശേരി: നഗരത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ 18ഓളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ജൂബിലിറോഡ്, ചിറക്കര, ഗോപാലപേട്ട, മാരിയമ്മന്‍ കോവില്‍ റോഡ് എന്നിവിടങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ആളുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് പലര്‍ക്കും കടിയേറ്റത്. രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ളവരെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ജൂബിലി റോഡിലെ ഹവാലില്‍ വീട്ടില്‍ സുഹൈഫ് (32), സഫിയാസില്‍ റിസ്വാന്‍ (27), ഷാഹില്‍ വീട്ടില്‍ ഹിബ(10), ചിറക്കര സൗപര്‍ണികയില്‍ ഷിമ്മി (45), ഷാഹിദ മഹലില്‍ ഉസ്മാന്‍ (40), വഹീദ ഹൗസില്‍ റാസി (10), പിലാക്കൂലിലെ അര്‍ഷില്‍ വീട്ടില്‍ റഷീദ (48), നാരങ്ങാപ്പുറം റോഡിലെ ഫറയില്‍ മറിയം(14), കൊളശ്ശേരി വാവാച്ചിമുക്കിലെ കൗസ്തുഭം വീട്ടില്‍ സദാനന്ദന്‍(74), ഇല്ലത്ത് താഴെ മാക്കീല്‍ വീട്ടില്‍ ശ്രീധരന്‍(40), ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലെ ജോര്‍ജ്(48), തോട്ടുങ്കര വീട്ടില്‍ ലത പുരുഷോത്തമന്‍ (44), മുറക്കലെ പറമ്പില്‍ പ്രേമരാജന്‍(50), ധര്‍മടം ബൈത്തുല്‍ റഹ്മയില്‍ അമീര്‍(20), പന്ന്യന്നൂരിലെ സൗപര്‍ണികയില്‍ സുബൈര്‍ (17), തോട്ടട കൊയപ്പാറ പറമ്പില്‍ മായ നിവാസില്‍ കസ്തൂരി (50), തലശ്ശേരി ഫിറാസില്‍ റാഹില്‍ (എട്ട്), കേളോത്തുംവയലില്‍ അജിത്ത് (45) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരില്‍ രണ്ടുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ കുത്തിവെപ്പ് നല്‍കി വിട്ടയച്ചു. അക്രമാസക്തമായ തെരുവുനായ എ.വി.കെ നായര്‍ റോഡ്, ജൂബിലി റോഡ്, മട്ടാമ്പ്രം ചാലില്‍ പ്രദേശങ്ങളില്‍ ഭീതിവിതച്ചു. ഒരു നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.