മാഹി: മഴക്കാലരോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മാഹിയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള ഏകദിന ജനകീയ കാമ്പയിന്‍ മാഹിയില്‍ നടന്നു. ഞായറാഴ്ച മേഖലയില്‍ 15 വാര്‍ഡുകളിലെ 8000ത്തില്‍പരം വീടുകളില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 200ല്‍പരം സ്ക്വാഡുകള്‍ ബോധവത്കരണം നടത്തി. ആരോഗ്യവകുപ്പിന്‍െറ ലഘുലേഖകള്‍ വിതരണം ചെയ്തു. കക്കൂസുകള്‍ ഇല്ലാത്ത വീടുകളുടെ വിവരശേഖരണം നടത്തി. രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, മഹിളാ സമാജങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവരും ബോധവത്കരണ പരിപാടികളില്‍ പങ്കാളികളായി. പന്തക്കലിലെ കണ്ണച്ചാങ്കണ്ടി കോളനിയിലെ 40ഓളം വീടുകളില്‍ നടന്ന ബോധവത്കരണ-ശുചീകരണ കാമ്പയിന് ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ, റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്. മാണിക്ക ദീപന്‍, മുന്‍ കൗണ്‍സിലര്‍ ടി.കെ. ഗംഗാധരന്‍, പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. മാഹി കോളജ്, ജവഹര്‍ നവോദയ വിദ്യാലയം, പന്തക്കല്‍ ഐ.കെ.കെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, പൊലീസ്, ഹോംഗാര്‍ഡ് എന്നീ വിഭാഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മുണ്ടോക്ക് വാര്‍ഡില്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. മുന്‍ കൗണ്‍സിലര്‍മാരായ എ.പി. ശ്രീജ, കെ.വി. ശോഭ, പി.ടി.സി. ശോഭ, കാര്‍ത്യായനി വളവില്‍, ഇ.വി. നാരായണന്‍, പി.കെ. സൈനബ, പള്ള്യന്‍ പ്രമോദ്, പി.പി. വിനോദ്, കണ്ണിപ്പൊയില്‍ ബാബു, സത്യന്‍ കേളോത്ത്, ഉത്തമന്‍ തിട്ടയില്‍, കെ.വി. മോഹനന്‍, വടക്കന്‍ ജനാര്‍ദനന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ രമേശ് പറമ്പത്ത് എന്നിവര്‍ വാര്‍ഡുതല കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കി. അവലോകന യോഗം ജൂലൈ ആദ്യവാരം നടക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.