കേളകം: കൊട്ടിയൂര്‍-വയനാട് ചുരം റോഡിലെ ചെകുത്താന്‍ തോടിന് സമീപം കാര്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ഉളിക്കല്‍ വട്യാംതോട് സ്വദേശികളായ പൂത്താനതടത്തില്‍ ബെന്നിയുടെ മകന്‍ അതുല്‍ ബെന്നി (22), കണയംപ്ളാക്കല്‍ ബാബുവിന്‍െറ മകന്‍ അമല്‍ ബാബു (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പത്തരയോടെ മണിക്കടവില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോയാണ് അപകടത്തില്‍പ്പെട്ടത്. മണിക്കടവ് മെട്രോ കാറ്ററിങ് സര്‍വിസ് ജീവനക്കാരായ അതുലും അമലും കാറ്ററിങ് ഭക്ഷണവുമായി മാനന്തവാടിയിലേക്ക് പോവുകയായിരുന്നു. ചെകുത്താന്‍തോടിന് സമീപം കൈവരിയില്ലാത്ത ഭാഗത്താണ് നിയന്ത്രണം തെറ്റിയ കാര്‍ മറിഞ്ഞത്. 500 അടിയോളം താഴ്ചയിലേക്ക് കാര്‍ ഉരുണ്ടുപോയി. ശബ്ദംകേട്ട പരിസരവാസികളാണ് ഓടിയത്തെി പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. ഗുരുതര പരിക്കേറ്റ അതുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമലിനെ മാനന്തവാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി, സി.ഐ രാജീവ്, പേരാവൂര്‍ സി.ഐ എന്‍.സുനില്‍ കുമാര്‍ തുടങ്ങി പൊലീസ് സംഘവും തലപ്പുഴ, പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം കന്നുകാലികളുമായി വന്ന ലോറിമറിഞ്ഞ അതേ സ്ഥലത്താണ് കാറും അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലത്തെിക്കാന്‍ കഴിഞ്ഞത്. മഴക്കാലമായതിനാല്‍ കോടമഞ്ഞും പാറയിടിച്ചിലും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.