കണ്ണൂര്‍: കടല്‍ഭിത്തിനിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസനസമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി. രാജേഷ് എം.എല്‍.എയാണ് ഇതുസംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മാണത്തിന് അനുവദിച്ച 40 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാലവര്‍ഷം ശക്തമായതോടെ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തീരദേശറോഡ് കടലെടുക്കുകയാണ്. മാട്ടൂല്‍ സൗത് റോഡ് കടലെടുത്തു. പലയിടത്തും ഇതാണ് സ്ഥിതിയെന്നും എം.എല്‍.എ പറഞ്ഞു. പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതും റോഡില്‍ റിഫ്ളക്ടറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്ലാത്തതും നിരന്തരം അപകടമുണ്ടാക്കുന്നു. റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനങ്ങള്‍ നടക്കുന്നില്ളെന്നും ടി.വി. രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന്‍ സ്ഥാപിക്കാനുള്ള നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍, സി. കൃഷ്ണന്‍ എം.എല്‍.എയെ അറിയിച്ചു. കൃഷിനാശം എണ്ണി തിട്ടപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടിയുണ്ടാകും. വെള്ളൂരില്‍ കീരിശല്യം കാരണം ഒരാഴ്ചക്കകം 13 പേരെ ചികിത്സക്ക് വിധേയമാക്കിയെന്നും മരുന്നിനായി അവര്‍ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നതായും എം.എല്‍.എ പറഞ്ഞു. ഇതിനുള്ള മരുന്ന് താലൂക്കാശുപത്രികളില്‍ എത്തിക്കുമെന്ന് ഡി.എം.ഒ മറുപടിനല്‍കി. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ അപ്പര്‍ചീക്കാട്, ലോവര്‍ ചീക്കാട് പട്ടികവര്‍ഗ കോളനിയില്‍ പുലിശല്യം രൂക്ഷമായത് ജെയിംസ് മാത്യു എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടുനിര്‍മിക്കാന്‍ പുതിയ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. റെയില്‍ ഫെന്‍സിങ് നടത്തണമെന്നും ഈ 10 കുടുംബങ്ങളിലുള്ളവര്‍ക്ക് ആ പ്രദേശത്തുതന്നെ തൊഴിലുറപ്പ് ജോലി നല്‍കാനാവണമെന്നും ആവശ്യപ്പെട്ടു. പഴശ്ശി ഇറിഗേഷന്‍െറ കൈവശമുളള പറശ്ശിനിപ്പാലം-അരിമ്പ്ര രണ്ടു കി. മീ റോഡിലെ യാത്ര ദുഷ്കരമാണ്. 2012ല്‍ 22 ലക്ഷം രൂപക്ക് ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി 2013ലാണ് പൂര്‍ത്തിയാക്കിയത്. ബില്ല് നല്‍കുന്നതിനുമുമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു. ഫൈനല്‍ ബില്‍ കൊടുക്കാന്‍ തക്കവിധം പ്രവൃത്തി കുറ്റമറ്റതായി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ കര്‍ശനനടപടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറുമാത്തൂര്‍ കൂനം മിച്ചഭൂമി അളന്നുനല്‍കുമ്പോള്‍ റോഡിന്‍െറ സ്ഥലംകൂടി ഉള്‍പ്പെട്ടതായി കണ്ടത്തെിയ പ്രശ്നത്തില്‍ പട്ടയം റദ്ദ് ചെയ്ത് പകരംസ്ഥലം നല്‍കാമെന്ന് കലക്ടര്‍ പറഞ്ഞു. മറ്റു സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറളത്തെ 32 കുടുംബങ്ങളുടെ ഭൂമി തരംതിരിച്ച് നല്‍കിയില്ളെന്ന് സണ്ണിജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഗോത്രസാരഥി പദ്ധതിയിലെ തുക കുടിശ്ശികയാണ്.ദേശീയപാത വികസനത്തിനുള്ള ജില്ലയിലെ കണ്ണൂര്‍-തളിപ്പറമ്പ്-പയ്യന്നൂര്‍ ഭാഗത്തുള്ള അക്വിസിഷന്‍ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ ജില്ലാ വികസനസമിതി യോഗത്തെ അറിയിച്ചു. വയനാടുനിന്ന് ചീമേനിയിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതിലൈന്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആള്‍ത്താമസം കുറഞ്ഞ വനാതിര്‍ത്തിയിലൂടെ അലെയ്ന്‍മെന്‍റ് നടത്താനാവണമെന്ന് ജെയിംസ്മാത്യു എം.എല്‍. എ പറഞ്ഞു. ലൈന്‍ പോകുന്ന സ്ഥലത്തിന്‍െറ വീതി 35 മീറ്ററാക്കി കുറക്കുമെന്നും ടവര്‍ നില്‍ക്കുന്ന സ്ഥലത്തിന് 80 ശതമാനവും ലൈന്‍ പോകുന്ന സ്ഥലത്ത് 20 ശതമാനവും ന്യായവില ഭൂമിക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. സ്വന്തമായി സ്ഥലമില്ലാത്ത അങ്കണവാടികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും പ്ളാന്‍സ്പേസ് എന്ന സോഫ്റ്റ്വെയറില്‍ പ്ളാന്‍ പുരോഗതി സംബന്ധിച്ച് വകുപ്പുകള്‍ രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.