തലശ്ശേരി: റെയില്‍വേ സ്റ്റേഷനിലെ വൈദ്യുതി ലൈന്‍ ബന്ധിപ്പിക്കുന്ന പോസ്റ്റില്‍ കയറി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് യാത്രികരെയും ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. ശനിയാഴ്ച വൈകീട്ട് 5.50നാണ് ത്രിപുര സ്വദേശി സൊഹന്‍ ദവര്‍ബ (31) തലശ്ശേരി റെയില്‍വേ സ്റ്റേഷന് മുന്‍വശത്തെ വൈദ്യുതി ലൈന്‍ ബന്ധിപ്പിക്കുന്ന പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തലശ്ശേരി പൊലീസും റെയില്‍വേ പൊലീസും തലശ്ശേരി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് യുവാവിനെ വലവിരിച്ച് താഴെ വീഴ്ത്തിയത്. ഫയര്‍ഫോഴ്സിന്‍െറ കണ്ണൂര്‍ യൂനിറ്റില്‍ നിന്ന് കൊണ്ടുവന്ന വലവിരിച്ച് താഴെ കാത്തുനിന്നവരെ ഏറെസമയം ബുദ്ധിമുട്ടിച്ച് യുവാവ് പോസ്റ്റിനിരുഭാഗത്തേക്കും പോകുന്നുണ്ടായിരുന്നു. സഹികെട്ട നാട്ടുകാര്‍ താഴെയിറക്കാന്‍ പോസ്റ്റിന് മുകളില്‍ കയറിയെങ്കിലും കേബിളില്‍ മധ്യഭാഗത്തേക്ക് നീങ്ങിയ യുവാവിനെ ഇരുഭാഗത്തുനിന്നും കമ്പികുലുക്കി താഴേക്ക് വീഴ്ത്തുകയായിരുന്നു. പരമാവധി നേരം കമ്പിയില്‍ കൈകൊണ്ടും കാല്‍കൊണ്ടും കുടുക്കിട്ട് വീഴാതെ യുവാവ് കാഴ്ചക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. വലയിലേക്ക് വീണ യുവാവിനെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.