ശ്രീകണ്ഠപുരം: കുറ്റ്യാട്ടൂര്‍ വില്ളേജ് മുക്കിന് സമീപം മാരകായുധങ്ങളുമായി സംഘര്‍ഷത്തിനത്തെിയ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും രണ്ടു സി.പി.എം പ്രവര്‍ത്തകരെയും മയ്യില്‍ എസ്.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കാഞ്ഞിരോട് പുറവൂരിലെ മുംതാസ് മഹലില്‍ നവാസ് (28), മയ്യില്‍ പാലത്തുംകരയിലെ ദാറുല്‍സലാം മന്‍സിലില്‍ പി.കെ. ശുഹൈബ് (25), മുണ്ടേരി പടന്നോട്ട് മൊട്ടയിലെ ഫാത്തിമ മന്‍സിലില്‍ പി.വി. അബ്ദുല്‍റൗഫ് (28), സി.പി.എം പ്രവര്‍ത്തകരായ മണിയൂര്‍ വില്ളേജ് മുക്ക് കട്ടോളിയിലെ നിഖിലാലയത്തില്‍ പി. സുജിത്ത് എന്ന ഉണ്ണീശന്‍ (25), മണിയൂര്‍ രൂപ നിവാസില്‍ രൂപേഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.പി. ഷജില്‍, പ്രജില്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇരുവിഭാഗങ്ങളില്‍നിന്ന് രണ്ടു കൊടുവാള്‍, ഉറവാള്‍, കളരിയില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ വാള്‍, ഇരുമ്പ് പൈപ്പ്, കഠാര, ഇരുമ്പ് പട്ട, മരംമുറി യന്ത്രത്തിലുപയോഗിക്കുന്ന നാല് ചെയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം രാത്രി കുറ്റ്യാട്ടൂര്‍ വില്ളേജ് മുക്കിലെ കടയില്‍ സാധനം വാങ്ങാനത്തെിയ സി.പി.എം പ്രവര്‍ത്തകന്‍ രൂപേഷും എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷജിലും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നു. വിദ്യാര്‍ഥികളായിരിക്കെയുണ്ടായ വൈരാഗ്യമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് രാത്രി 12.15ഓടെ ഒരുവിഭാഗം ആയുധവുമായത്തെി വെല്ലുവിളി നടത്തിയതോടെ മറുവിഭാഗവും ആയുധവുമായത്തെി സംഘടിച്ചുനിന്നു. സംഘര്‍ഷാവസ്ഥ നിലനിന്നതോടെ വിവരം ലഭിച്ച മയ്യില്‍ പൊലീസ് സ്ഥലത്തത്തെി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടി ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. എസ്.ഐ എന്‍.വി. രാജന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്വാലിഹ്, ബാബു എന്നിവരും ആക്രമികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അഞ്ചുപേരെയും കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.