കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന് മണലുമായത്തെുന്ന ലോറികള്‍ തട്ടിയെടുക്കുന്ന അഞ്ചംഗ സംഘത്തെ നാടകീയമായി പൊലീസ് പിടികൂടി. ഏച്ചൂര്‍ വട്ടപ്പൊയിലിലെ കെ.പി. മുഹമ്മദ് (27), ഇരിവേരിയിലെ സി.എം. അരുണ്‍ലാല്‍ (24), കാനച്ചേരി ചാപ്പക്കടുത്ത കെ.പി. മുഷ്റഫ് (28), നീലഗിരി നാടുകാണിയിലെ പടിപ്പുരക്കല്‍ സുമേഷ് (27), മുണ്ടേരി ഏച്ചൂര്‍ കോട്ടത്തെ പി. വിനോദ് (30) എന്നിവരെയാണ് ടൗണ്‍ പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. താഴെചൊവ്വ തെഴുക്കില്‍പീടികക്കടുത്ത് നിന്നും തട്ടിയെടുത്ത ലോറിയിലെ മണല്‍ വട്ടപ്പൊയിലില്‍ ഇറക്കുന്ന സമയം വേഷം മാറിയത്തെിയ ടൗണ്‍ എസ്.ഐ സിബീഷും സംഘവും മല്‍പിടിത്തത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. മംഗളൂരു ഭാഗത്തു നിന്നും പാനൂരിലേക്ക് വലിയ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന മണലാണ് പ്രതികള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചു ലോറി മണലാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരു ഭാഗത്ത് നിന്ന് കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് ലോറികളില്‍ കൊണ്ടുപോകുന്ന മണലാണ് തെഴുക്കില്‍പീടികക്കും താഴെചൊവ്വ കിഴ്ത്തള്ളിക്കുമിടയില്‍ നിന്ന് രാത്രി കാലങ്ങളില്‍ പ്രതികള്‍ തട്ടിയെടുക്കുന്നത്. മണല്‍ ലോറിയാണെന്ന് മനസിലായാല്‍ അതിനെ കാറില്‍ പിന്തുടരുകയും ജനവാസം കുറഞ്ഞ സ്ഥലത്തത്തെുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച് ലോറി തട്ടിയെടുക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവറെ പ്രതികളുടെ കാറില്‍ ബലമായി വലിച്ചുകയറ്റുകയും കാറിലുള്ള സംഘത്തിലെ ഒരാള്‍ ലോറിയെടുത്ത് മണലുമായി പോവുകയും ഉദ്ദേശിച്ച സ്ഥലത്ത് മണല്‍ ഇറക്കിയശേഷം കാലിവണ്ടി ഹൈവേയില്‍ എവിടെയെങ്കിലും ഉപേക്ഷിക്കുകയുമാണ് പ്രതികളുടെ പതിവ്. ഡ്രൈവറുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അതിലെ സിംകാര്‍ഡ് കൈക്കലാക്കിയശേഷമാണ് തിരിച്ചുകൊടുക്കുക. ഒരുലക്ഷം രൂപയോളം വിലവരുന്ന മണലാണ് ലോറികളിലുണ്ടാവുന്നതെന്നാണ് വിവരം. തട്ടിയെടുക്കുന്ന മണല്‍ പ്രതികള്‍ കൂടിയ വിലക്ക് മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.