കുട്ടിമാക്കൂല്‍: അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്‍െറ അക്രമം –പി. ജയരാജന്‍

തലശ്ശേരി: സി.പി.എമ്മിന്‍െറ ദലിത് വിരുദ്ധ നിലപാടുകളല്ല, അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്‍െറ അക്രമങ്ങളാണ് കുട്ടിമാക്കൂലില്‍ നടക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പെരിങ്ങത്തൂരില്‍ യൂത്ത് ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ശ്രീജേഷിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ മഹാഭൂരിപക്ഷം പട്ടികജാതി കുടുംബങ്ങളും സി.പി.എമ്മിന്‍െറ പ്രവര്‍ത്തകരാണ്. രാജനെ പ്രതിചേര്‍ത്ത് ഒട്ടനവധി പരാതികള്‍ ഈ കുടുംബങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. ദേശീയ- സംസ്ഥാന പട്ടികജാതി കമീഷനുകള്‍ തലശ്ശേരി സന്ദര്‍ശിച്ചപ്പോഴും ഇവര്‍ പരാതി നല്‍കിയിരുന്നു. കുട്ടിമാക്കൂലില്‍ നേരിട്ടുവന്ന് അന്വേഷിക്കുന്നവര്‍ക്ക് സത്യം ബോധ്യമാവും. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്ക് മനുഷ്യരെപോലെ നടക്കാനുള്ള പോരാട്ടം നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. രാജ്യത്തുടനീളം ദലിതര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ അവകാശമുന്നയിക്കാന്‍ കഴിയില്ളെന്നും ജയരാജന്‍ പറഞ്ഞു. ബി.ജെ.പിയുടെ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരവേലയെ മറികടന്ന് കോണ്‍ഗ്രസാണ് ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തിയെന്ന് തോന്നിപ്പിക്കാനുള്ള നാടകമാണ് കുട്ടിമാക്കൂല്‍ സംഭവമെന്നും പി. ജയരാജന്‍ പറഞ്ഞു. സി.പി.എം നേതാക്കളായ എം. സുരേന്ദ്രന്‍, പി. ഹരീന്ദ്രന്‍, കെ.കെ. പവിത്രന്‍, എം. സുധാകരന്‍, സി.പി. ഹരീന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.